ഗുരുവായൂരിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : രാജീവ് ഗാന്ധിയുടെ 36 ആം രക്തസാക്ഷി ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മരണാഞ്ജലി അർപ്പിച്ചു. മണ്ഡലം കമ്മിറ്റി ഓഫിസിൽ രാജീവ്ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് പ്രാർത്ഥനയോടെ ആരംഭം കുറിച്ച സ്മരണാ സദസ്സ് മുൻ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആർ.രവികുമാർ ഉൽഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് ശശി വല്ലാശ്ശേരി അധ്യക്ഷത വഹിച്ചു.

Poonthanam
Rugmani 700-200

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട്ബാലൻ വാറണാട്ട് മുഖ്യ അനുസ്മരണ പ്രസംഗം നടത്തി. നേതാക്കളായ കെ.പി.ഉദയൻ , കെ.പി.എ. റഷീദ്,ശിവൻ പാലിയത്ത്, സ്റ്റീഫൻ ജോസ് , സി.ജെ റെയ്മണ്ട്,ചന്ദ്ര രാമകൃഷ്ണൻ , കെ.കെ.രജ്ജിത്ത്, പ്രകാശൻ പൊനൂസ്, ശശി പട്ടത്താക്കിൽ, രാജു കൂടത്തിങ്കൽ, സി.മുരളീധരൻ, സി. അനിൽകുമാർ , വിഷ്ണുചാമുണ്ഡേശ്വരി, രതീഷ് നെന്മിനി എന്നിവർസംസാരിച്ചു ….

Vasudev Inn