ഗുരുവായൂരിൽ സ്റ്റൈപ്പന്റോടെ വാദ്യകലാ പഠിക്കാം

Above Post Pazhidam (working)

ഗുരുവായൂർ ദേവസ്വം വാദ്യകലാവിദ്യാലയത്തിൽ താഴെ ചേർക്കുന്ന എട്ട് വിഭാഗങ്ങളിൽ ട്രെയിനിയായി കുട്ടികളെ അഭ്യസിപ്പിക്കുന്നതിന് താല്പര്യമുള്ള രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഹിന്ദുക്കളായ ആൺകുട്ടികൾക്ക് മാത്രമായിരിക്കും പ്രവേശനം.

Poonthanam
  1. ചെണ്ട വിഭാഗം – 3
  2. മദ്ദളം വിഭാഗം – 3
  3. തിമില വിഭാഗം -3
  4. കൊമ്പ് വിഭാഗം -3
  5. നാഗസ്വരം വിഭാഗം-3
  6. തവിൽ വിഭാഗം-3
  7. അഷ്ടപദി വിഭാഗം -3
  8. കുറുംകുഴൽ വിഭാഗം -3
    യോഗ്യത:
    14 നും 17 നും മധ്യേ
    പ്രായപരിധി.
    8-ാം ക്ലാസ്സ് പാസായിരിക്കണം.
Vasudev Inn

പരിശീലനകാലം

Rugmani 700-200

4 വർഷം (2026 ജൂൺ മാസം മുതൽ)

First Paragraph Jitesh panikar (working)

വാദ്യകലാവിദ്യാലയത്തിൽ ഗുരുകുല സമ്പ്രദായത്തിലാണ് പഠനം നൽകുന്നത്. പരിശീലന കാലത്ത് പ്രതിമാസം Rs.1,000/- (ആയിരം രൂപ മാത്രം) സ്റ്റൈപ്പന്റ്, സൗജന്യ താമസം, ഭക്ഷണം എന്നിവ ലഭിക്കുന്നതായിരിക്കും. കലാപഠനത്തോടൊപ്പം തന്നെ പ്ലസ് ടു വരെയുള്ള സ്കൂൾ വിദ്യാഭ്യാസം നല്‌കുന്നതാണ്. പ്രവേശനം ലഭിക്കുന്നവരുടെ രക്ഷിതാക്കൾ ദേവസ്വത്തിൽ നിന്നും ലഭിക്കുന്ന മാതൃകയിൽ ഒരു ബോണ്ട് എഴുതി സമർപ്പിക്കേണ്ടതാണ്.

കുട്ടിയുടെ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്കൂൾ ഹെഡ്‌മാസ്റ്ററിന്റെ, സാക്ഷ്യപത്രങ്ങളുമായി 30.05.2026 കാലത്ത് 10 മണിക്ക് ഗുരുവായൂർ ദേവസ്വം വാദ്യ കലാവിദ്യാലയത്തിൽ കൂടിക്കാഴ്‌ചക്കായി എത്തിച്ചേരണം.

കൂടുതൽ വിവരങ്ങൾക്ക്
9447442611, 9447537098 – ഈ നമ്പറിൽ ബന്ധപ്പെടാം