Post Header (woking) vadesheri

ടോറസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

Above Post Pazhidam (working)

ചാവക്കാട് : ടോറസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു തിരുവത്ര കോട്ടപ്പുറം സ്വദേശി കൊല്ലാബി നൂറുദ്ദീൻ (68) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് ചാവക്കാട് മെയിൻ റോഡിൽ പോലീസ് സ്റ്റേഷന് സമീപമാണ് അപകടം സംഭവിച്ചത്.

First Paragraph Jitesh panikar (working)


സൈക്കിളിൽ പോകുകയായിരുന്ന നൂറുദ്ദീനെ ടോറസ് ലോറി ഇടിക്കുകയും നൂറുദ്ദീൻ ലോറിക്കടിയിലേക്ക് തെറിച്ചു വീഴുകയും ലോറിയുടെ ചക്രം തലയിലൂടെ കയറി ഇറങ്ങുകയും ചെയ്യുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.

ഭാര്യ : ആമിനു. മക്കൾ : നവാസ്, ഷെമി, ജിഷ. മരുമക്കൾ : ഷറഫു, അൻവർ, നസീമ.