Post Header (woking) vadesheri

ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണു

Above Post Pazhidam (working)

അഹമ്മദാബാദ്: 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം (തകര്‍ന്നുവീണു. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം. എയര്‍ ഇന്ത്യ 171 ഡ്രീം ലൈനര്‍ വിമാനമാണ് തകര്‍ന്നത്‌. 110 പേരുടെ മരണം സ്ഥിരീകരച്ചു, മരണ സംഖ്യ ഉയരുമെന്ന് ഭയക്കുന്നു.പരി ക്കേറ്റ 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Ambiswami restaurant

സംഭവസ്ഥലത്ത് വൻ തോതിൽ പുക ഉയരുന്നുണ്ട്. പതിനഞ്ചോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 1.10നായിരുന്നു വിമാനം അഹമദാബാദിൽ നിന്ന് ടേക്ക് ഓഫ് ചെയ്തത്.  മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടം ഉണ്ടായി. ഒരു വിജനമായ മൈതാനത്തിൽ ആണ് വിമാനം തകർന്ന് വീണത് പ്രദേശത്തെ റോഡുകള്‍ അടച്ചു. . വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂം അംഗങ്ങളുമാണ് ഉള്ളതെന്ന് ഡിജിസിഎ അറിയിച്ചു 169 ഇന്ത്യൻ പൗരന്മാരും 53 ബ്രിട്ടീഷ് പൗരൻമാരും  ഏഴു പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നു. ഗുജറാത്തിലെ മുൻ മുഖ്യ മന്ത്രി വിജയ് രൂപാണിയും വിമാനത്തിൽ യാത്ര ചെയ്തിരുന്നു

യാത്രക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പടെ പ്രധാനമന്ത്രിയുടെ ഓഫീസ് തേടി.വ്യോമയാന മന്ത്രി അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു. പരിക്കേറ്റയാളെ അഹമ്മദാബാദിലെ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഒരു മലയാളിയും യാത്ര ക്കാരുടെ പട്ടികയിൽ ഉണ്ട്

Second Paragraph  Rugmini (working)