സൈറെക്സ് ഡിസൈനർ ടൈൽ നിർമ്മാതാവിന് വാറണ്ട്.

Above Post Pazhidam (working)

തൃശൂർ : ഉപഭോക്തൃകോടതി വിധിച്ച നഷ്ടം നല്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ടൈൽ നിർമ്മാതാവിന് വാറണ്ട് അയക്കുവാൻ ഉത്തരവ്. ചാഴൂർ നെല്ലിപ്പറമ്പിൽ വീട്ടിൽ ഷിജോയ്.എൻ.എസ്. ഫയൽ ചെയ്ത ഹർജിയിലാണ് തൊടുപുഴയിലുള്ള സൈറെക്സ് ഡിസൈനർ ടൈൽസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായതു്. ടൈലുകൾ വിരിച്ചത് നിറം മങ്ങി, വൃത്തികേടായ അവസ്ഥയിലായതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ സാമ്പത്തികനഷ്ടങ്ങൾക്കു് പരിഹാരമായി 1,00,000 രൂപയും മാനസികനഷ്ടത്തിന് പരിഹാരമായി 25,000 രൂപയും ചിലവിലേക്ക് 10,000 രൂപയും ഈ തുകകൾക്ക് ഹർജിതിയ്യതി മുതൽ 9% പലിശയും നൽകുവാൻ വിധിയുണ്ടായിരുന്നു.

Poonthanam
Rugmani 700-200

Vasudev Inn

എന്നാൽ എതിർകക്ഷി വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഉപഭോക്തൃ നിയമപ്രകാരം ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷിയെ അറസ്റ്റ് ചെയ്തു് ഹാജരാക്കുവാൻ ആവശ്യപ്പെട്ട് പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കല്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി .