നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരാകരുത് മാധ്യമ പ്രവര്‍ത്തകര്‍

Above article- 1

ഗുരുവായൂര്‍ : നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരാകരുത് മാധ്യമ പ്രവര്‍ത്തകരെന്ന് ഗുരുവായൂര്‍ നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ്. ഗുരുവായൂര്‍ പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ രംഗത്തെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് ചെയര്‍മാന്‍ പറഞ്ഞു. പ്രസ് ഫോറം ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ കേക്ക് മുറിച്ച് ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു.

Astrologer

പി.കെ. രാജേഷ് ബാബു അധ്യക്ഷത വഹിച്ചു. ആര്‍ടിസ്റ്റ് നമ്പൂതിരി പുരസ്‌കാരം ലഭിച്ച ടി.ടി. മുനേഷ്, റൂറല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട പി.കെ. രാജേഷ് ബാബു, വീട്ടിക്കിഴി പുരസ്‌കാരം നേടിയ ടി.ബി. ജയപ്രകാശ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ലിജിത്ത് തരകന്‍, ശിവജി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റായി കെ.വി. സുബൈര്‍, വൈസ് പ്രസിഡന്റായി ജോഫി ചൊവ്വന്നൂര്‍, സെക്രട്ടറിയായി കെ. വിജയന്‍ മേനോന്‍, ജോയിന്റ് സെക്രട്ടറിയായി ടി.ടി. മുനേഷ്, ട്രഷററായി മനീഷ് ഡേവിഡ് എന്നിവരെ തെരഞ്ഞെടുത്തു

Vadasheri Footer