Header 1 = sarovaram
Above Pot

ഗുരുവായൂരിലെ ചെരിപ്പ് കൗണ്ടർ ജീവനക്കാരന് മദ്യപിച്ചു മദമിളകി .

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിലെ ചെരിപ്പ് സൂക്ഷിപ്പ് കൗണ്ടർ ജീവനക്കാരൻ ജോലി സമയത്ത് മദ്യപിച്ചു പരാക്രമം കാണിച്ചത് സെക്യൂരിറ്റി ജീവനക്കാർക്ക് തലവേദനയായി . തെക്കേ നടപന്തലിലെ സൗജന്യ ചെരിപ്പ് കൗണ്ടറിലെ ജീവനക്കാരനാണ് രാത്രി മ ദ്യ ലഹരിയിൽ ആറാടിയത് . ഒടുവിൽ പോലീസ് എത്തിയാണ് ഇയാളെ നിയന്ത്രണത്തിൽ ആക്കിയത് .

Astrologer

കിഴക്കേ നടയിലെ ചെരിപ്പ് കൗണ്ടർ ലേലത്തിനെടുക്കുന്നവരാണ് തെക്കേ നടയിലെ സൗജന്യ ചെരിപ്പ് കൗണ്ടർ നടത്തുന്നത് , രാവിലെ ക്ഷേത്രം തുറക്കുന്നത് മുതൽ രാത്രി ക്ഷേത്രം അടക്കുന്നത് വരെ ചെരിപ്പ് കൗണ്ടർ പ്രവർത്തിക്കേണ്ടതാണ് ഇതിന് കുറഞ്ഞത് രണ്ടു ജീവനക്കാരെ നിയമിക്കണമെകിലും ഒരാളെ വച്ചാണ് കൗണ്ടർ പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഇതിന്റെ പ്രവർത്തനം താളം തെറ്റിയ നിലയിൽ ആണ്. ചെരിപ്പ് വെച്ചവർക്ക് പലർക്കും ആളില്ലാത്തതിനാൽ ചെരിപ്പ് തിരിച്ചെടുക്കാൻ കഴിയാറില്ല , തിരിച്ചു പോകാനുള്ള വണ്ടിയുടെ സമയം ആകുന്നതിനാൽ പലരും ചെരിപ്പ് ഉപേക്ഷിച്ചു പോകാൻ നിർബന്ധിതരാകുന്നു .

കുറച്ചു ദിവസങ്ങൾക്ക് മുൻപ് സൂക്ഷിക്കാൻ കൊടുത്ത ചെരിപ്പ് എടുക്കാൻ ഒരു സ്ത്രീ ചെന്നപ്പോൾ ജീവനക്കാരൻ അടി വസ്ത്രം മാത്രം ധരിച്ചു നിൽക്കുന്നതാണ് കണ്ടത് , അവർ ജീവനക്കാരെ വഴക്ക് പറഞ്ഞാണ് പോയത് .കൗണ്ടറിൽ തന്നെയാണ് ഇയാളുടെ താമസവും. പരാതി പറയാൻ ഇവിടെ ഒരു സംവിധാനവും ഇല്ല ഇനി അഥവാ ആരെങ്കിലും പരാതി പെട്ടാൽ തന്നെ അഡ്മിനിസ്ട്രേറ്റർ അത് കണ്ട ഭാവം നടിക്കില്ലത്രേ . പാർട്ടിക്ക് വേണ്ടപ്പെട്ടവരാണ് ചെരിപ്പ് കൗണ്ടർ നടത്തിപ്പുകാർ , അവർക്ക് ദോഷം ഉണ്ടാകുന്ന തരത്തിലു ള്ള ഒരു നടപടിയും എടുക്കാൻ അഡ്മിനിസ്ട്രേറ്റർ തയ്യാറല്ല എന്നാണ് ഭക്തരുടെ പരാതി

Vadasheri Footer