Header 1 vadesheri (working)

തറയിൽ റഷീദ് സ്മാരക പുരസ്കാരം കായിക അദ്ധ്യാപകനായ എ ആർ സഞ്ജയന്

Above Post Pazhidam (working)

ഗുരുവായൂർ :ഗുരുവായൂരിൽ സ്പോർട്ട്സ് രംഗത്ത് സജീവ സാന്നിധ്യമായിരുന്ന തറയിൽ റഷീദിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ തറയിൽ റഷീദ് സ്മാരക പുരസ്കാരം സഞ്ജയന് സമ്മാനിക്കും സ്പോർട്ട്സ് രംഗത്തിന് നൽകിയ സമഗ്ര സംഭാവനകളെ മുൻ നിർത്തിയാണ് പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമം ഹയർ സെക്കണ്ടറി സ്കൂളിലെ കായിക അദ്ധ്യാപകനായ എ ആർ സഞ്ജയന് പുരസ്കാരം നൽകുന്നത് .

First Paragraph Rugmini Regency (working)

കൂടാതെ ഗുരുവായൂർ നഗരസഭക്കകത്ത് സ്പോർട്ട്സുകൾ – ഗെയിമുകൾ രംഗത്ത് അഭിനന്ദനാർഹമായ രീതിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച കുട്ടികൾക്ക് തറയിൽ റഷീദ് സ്മാരക സമിതി പ്രത്യേകം ക്യാഷ് അവാർഡുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

Second Paragraph  Amabdi Hadicrafts (working)

തറയിൽ റഷീദിന്റെ ഒന്നാം ചരമവാർഷികത്തോടുനുബന്ധിച്ച് 2023 ഡിസംബർ 31ന് ഗുരുവായൂർ മലേഷ്യൻ ടവ്വറിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് അവാർഡുകൾ സമ്മാനിക്കും.

ചടങ്ങിൽ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സിക്രട്ടറി ഡോ അജിത്കുമാർ, ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, അഡ്വ കെ വി മോഹനകൃഷ്ണൻ, ചാവക്കാട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ വി സത്താർ, പി വി മധു, ഡോ. ഷൗജാദ്, സുരേഷ്കുമാർ ചങ്കത്ത്, അമ്പലത്തു വീട്ടിൽ റഷീദ് എന്നീവർ സംബന്ധിക്കും. കെ പി എ റഷീദ് അദ്ധ്യക്ഷനാകും.