Post Header (woking) vadesheri

താലപ്പൊലി, ആറിന് ഗുരുവായൂരിൽ ദർശന നിയന്ത്രണം

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിൽ ഇടത്തരികത്തു കാവിൽ ശ്രീ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 ന്  നടക്കും. താലപ്പൊലി ചടങ്ങുകൾക്കായി ക്ഷേത്രം നട രാവിലെ 11ന് അടയ്ക്കും. ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണിത്.വിവാഹം, ചോറൂൺ ,എഴുത്തിനിരുത്തൽ, തുലാഭാരം വഴിപാടുകൾ രാവിലെ 11 മണിക്ക് മുൻപായി നടത്തണം.

Poonthanam


അന്നേ ദിവസം പകൽ 11നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും 11 നുശേഷം നടത്താൻ കഴിയില്ലെന്ന വിവരം ഭക്തജനങ്ങളെ അറിയിക്കുന്നു.. ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം വൈകിട്ട് പതിവ് പോലെ ക്ഷേത്ര ദർശന സൗകര്യം തുടരും.

Vasudev Inn
Rugmani 700-200

താലപ്പൊലി യുടെ ഭാഗമായി ഭക്തർക്ക് ഭഗവതിക്ക് പറ വഴിപാട് സമർപ്പിക്കാം. പറ നിരക്കുകൾ ചുവടെ ചേർക്കുന്നു.

  1. നെൽപ്പറ-300/-
  2. അരിപ്പറ-.600/-
  3. പൂപ്പറ-.800/-
  4. മലർപ്പറ-300/-
  5. കുങ്കുമപ്പറ-.2,700/-
  6. അവിൽപ്പറ-.700/-
  7. മഞ്ഞൾപ്പറ-.4,500/-
First Paragraph Jitesh panikar (working)

പറ വെപ്പിന് ഫെബ്രുവരി 5ന് ഉച്ചയ്ക്ക് 12 മണി വരെ ക്ഷേത്രം അഡ്വാൻസ് കൗണ്ടറിൽ ബുക്കിങ്ങ് നടത്താം.
താലപ്പൊലി ദിവസം ഭക്തർക്ക് പറ വെക്കുന്നതിന് ദേവസ്വം സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.