കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

Above article- 1

ചാവക്കാട് : മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു . മണത്തല ബ്ലോക്ക് ഓഫീസിന് മുമ്പിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു . ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം പ്രസിഡന്റ് പി ടി ഷൗകത്ത് അലി അധ്യക്ഷത വഹിച്ചു .

Astrologer

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ടി എച്ച് റഹീം പതാക ഉയർത്തി . മുതിർന്ന കോൺഗ്രസ് നേതാവ് സുരേന്ദ്രൻ നേടിയേടത്ത് കേക്ക് മുറിച്ചു . യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല , മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റുക്കിയ ഷൗകത്ത് , സി പി കൃഷ്ണന് മാസ്റ്റർ , ഷാഹുൽ ഹമീദ് പ്രസംഗിച്ചു . കെ കെ ഹീറോഷ്, സി കെ സക്കീർ, ഇസഹാഖ് മണത്തല , ഉണ്ണികൃഷ്ണൻ , വി ടി മുഹമ്മദ് ബഷീർ, ഇബ്രാഹിം കറുപ്പംവീട്ടിൽ എന്നിവർ നേതൃത്വം വഹിച്ചു

Vadasheri Footer