Header 1 = sarovaram
Above Pot

ഗുരുവായൂർ അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് , യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

ഗുരുവായൂർ : ഗുരുവായൂർ സഹകരണ അർബൻ ബാങ്ക് യു .ഡി എഫ് തെരെഞ്ഞെടുപ്പ് കൺവെൻഷൻ മുൻ ഡി സി സി പ്രസിഡണ്ട് ഓ.അബ്ദുൾ റഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ആർ.വി.അബ്ദുൾ റഹിം അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ ഹാറൂൺ റഷീദ് മുഖ്യ പ്രഭാഷണം നടത്തി.

Astrologer

ഡി സി സി സെക്രട്ടറി മാരായ വി.വേണുഗോപാൽ, പി. യതീന്ദ്രദാസ് കെ ഡി വീരമണി, മുൻ ബ്ലോക്ക് പ്രസിഡണ്ട് മാരായ സി.എ ഗോപപ്രതാപൻ, ആർ.രവികുമാർ, കെ.പി.ഉമ്മർ, ബ്ലോക്ക് പ്രസിഡണ്ടുമാരായ അരവിന്ദൻ പല്ലത്ത്, വി.കെ ഫസലുൽ അലി, സി.ജെ.സ്റ്റാൻലി, യു ഡി എഫ് കൺവീനർ കെ.വി.ഷാനവാസ് എന്നിവർ പ്രസംഗിച്ചു.

തെരെഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി പി. യ തീന്ദ്രദാസ് (ചെയർമാൻ) സി.എ ഗോപപ്രതാപൻ, ആർ.രവികുമാർ (ജനറൽ കൺവീനർമാർ) പി.വി.ഉമ്മർ കുഞ്ഞി (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു

Vadasheri Footer