Header 1 = sarovaram
Above Pot

നഗരസഭയുടെ നേതൃത്വത്തിൽ ബീച്ചിൽ പുതുവത്സരാഘോഷം

ചാവക്കാട് : നഗരസഭയും ടൂറിസം ടെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷം 30,31 തിയ്യതികളിലായി ബീച്ചിൽ വെച്ച് നടക്കുമെന്ന് നഗര സഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു .30 നു നടക്കുന്ന സാംസ്‌കാരിക സമ്മേളനം എം എൽ എ . എൻ കെ അക്ബർ ഉത്ഘാടനം ചെയ്യും .

Astrologer

കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്പേഴ്സണും, പിന്നണി ഗായികയുമായ പുഷ്പാവതി പൊയ്പാടത്ത് മുഖ്യ അതിഥി ആകും. തുടർന്ന് പ്രാദേശിക കലാകാരന്മാർ അണിനിരക്കുന്ന വിവിധ പരിപാടികളും, ചാവക്കാട് വല്ലഭട്ട കളരിസംഘ ത്തിന്റെ കളരിപ്പയറ്റ് പ്രദർശനവും ഉണ്ടായിരിക്കും

31 നു പുതുവത്സര ദിനത്തിൽ നടക്കുന്ന പരിപാടി പ്രവാസി ക്ഷേമ ബോർഡ്‌ ചെയർമാൻ കെ വി അബ്ദുൽഖാ ദർ ഉത്ഘാടനം ചെയ്യും. ജില്ല കളക്ടർ . കൃഷ്ണ തേജ മുഖ്യ അതിഥി ആകും. തുടർന്ന് നിസരി മ്യൂസിക് ബാൻഡ് & പുലരി കലാസമിതി ഫ്യൂഷൻ നിശ അവതരിപ്പിക്കും . പുതുവർഷ പുലരിയെ വരവേറ്റുകൊണ്ട് കടലിൽ വർണ്ണ മഴ, പാപ്പാഞ്ഞിയെ കത്തിക്കൽ എന്നീ പരിപാടികളും അരങ്ങേറും

Vadasheri Footer