പ്രവാസി കലാ കായിക സാംസ്‌കാരിക സംഘം ഉദ്ഘാടനം വ്യഴാഴ്ച

Above Post Pazhidam (working)

ഗുരുവായൂര്‍: പ്രവാസി കലാ കായിക സാംസ്‌കാരിക സംഘം ഉദ്ഘാടനവും കലാസന്ധ്യയും വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനും പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.വി. അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

Poonthanam

Vasudev Inn
Rugmani 700-200

എന്‍.കെ. അക്ബര്‍ എം.എല്‍.എ മുഖ്യാതിഥിയാകും. പു.ക.സ ജില്ല ട്രഷറര്‍ ഡോ. കെ.ജി. വിശ്വനാഥന്‍ പ്രവാസി പുസ്തക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. നടന്‍ ഷുക്കൂര്‍ വക്കീല്‍ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. പ്രവാസി കലാ കായിക സാംസ്‌കാരിക സംഘത്തിന്റെ നാടക സമിതിയുടെയും ഗസല്‍ ടീമിന്റെയും ഉദ്ഘാടനവും നടക്കും. സഫറോം കി സിന്ദഗി നാടകവും ഗസല്‍ രാവും അരങ്ങേറും.

First Paragraph Jitesh panikar (working)

പ്രസിഡന്റ് അഡ്വ. എം.കെ. ഹഖ്, സെക്രട്ടറി എന്‍.ബി. മോഹനന്‍, പി.വി. അജിത്ത് കുമാര്‍, ബാഹുലേയന്‍ പള്ളിക്കര, എം.എ. അബ്ദുല്‍ റസാഖ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു