Madhavam header
Above Pot

കാലാവധിക്ക് മുൻപേ ലോണടച്ചു വീട്ടിയതിന് ഫോർക്ളോഷർ ചാർജ് . 4.6 ലക്ഷം രൂപയും, നഷ്ടവും, പലിശയും നൽകുവാൻ വിധി.

തൃശൂർ : കാലാവധിക്ക് മുൻപേ ലോണടച്ചു വീട്ടിയപ്പോൾ ഫോർക്ളോഷർ ചാർജ് ഈടാക്കിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ മിഷ്യൻ ക്വാർട്ടേർസിലെ പൊന്തെക്കൻ വീട്ടിൽ ആൻ്റണി റാഫി ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ ഹീറോ ഫിൻകോർപ്പ് ലിമിറ്റഡിൻ്റെ മനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്.

Astrologer

ആൻ്റണി റാഫി വ്യക്തിപരമായ ആവശ്യത്തിനും കച്ചവടാ വശ്യത്തിനും വേണ്ടിയാണ് ലോണെടുത്തത് . ലോൺ, കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ ആൻ്റണി റാഫി അടച്ചു വീട്ടുകയുണ്ടായി.എന്നാൽ ഫോർക്ളോഷർ ചാർജും അനുബന്ധചാർജുകളുമായി 4,60,670 രൂപ 40 പൈസ ഈടാക്കുകയുണ്ടായി.ഇതിനെ ചോദ്യം ചെയ്തു് ആൻറണി റാഫി ഹർജി ഫയൽ ചെയ്യുകയായിരുന്നു.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് 4,60,670 രൂപ 40 പൈസയും ഹർജി തിയ്യതി മുതൽ 12 % പലിശയും ചിലവും നഷ്ടപരിഹാരവുമായി 10,000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

Vadasheri Footer