Madhavam header
Above Pot

ക്ഷേത്ര പുനരുദ്ധാരണത്തിന് ധനസഹായം: ഗുരുവായൂർ ദേവസ്വം അപേക്ഷ ക്ഷണിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 2023-2024 വർഷത്തെ കേരളത്തിലെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനും വേണ്ടിയുള്ള ധനസഹായ വിതരണത്തിന് ഗുരുവായൂർ ദേവസ്വം ഓൺലൈൻ വഴിഅപേക്ഷ ക്ഷണിച്ചു. ക്ഷേത്രങ്ങൾക്കും വേദപാഠശാലകൾക്കും അപേക്ഷിക്കാം.


അപേക്ഷാ ഫോറം 200/- രൂപ (ജി എസ് ടി ഉൾപ്പെടെ) നിരക്കിൽ 2023 മേയ് 25 മുതൽ ജൂൺ 20 വരെ ഓൺലൈൻ ലിങ്ക് മുഖേന ഫീസ് അടവാക്കി ഫോറം പൂരിപ്പിച്ച് സമർപ്പിക്കാം. ധനസഹായം ലഭിക്കുന്നതിനാവശ്യമായ രേഖകളുടെ അസ്സൽ പകർപ്പ് ദേവസ്വത്തിൽ 30-06-2023 ന് വൈകിട്ട് 5 മണിക്ക് മുൻപായി സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് www.guruvayurdevaswom .nic.in എന്ന വെബ് സൈറ്റ് സന്ദർശിക്കാം.ഫോൺ നമ്പർ 0487-2556335 Extn-251

Vadasheri Footer