Post Header (woking) vadesheri

ദുക്റാന -തർപ്പണ തിരുനാൾ സ്വാഗതസംഘo ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.

Above Post Pazhidam (working)

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിലെ ദുക്റാന-തർപ്പണ തിരുനാൾ ഒരുക്കങ്ങൾ തുടങ്ങി. തിരുനാൾ സ്വാഗതസംഘo ഓഫീസ് ഉദ്ഘാടനം തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ ഉദ്ഘാടനം നിർവഹിച്ചു. തിരുന്നാളിലേക്കുള്ള ആദ്യ സംഭാവന ദമ്പതിമാരായ ഡോ വിനയ് – ഡോ ഹീര വിനയ് എന്നിവരിൽ നിന്നും ഡോ ഡേവിസ് കണ്ണമ്പുഴ ഏറ്റുവാങ്ങി.

ജൂലൈ 3ന് ദുക്റാന ഊട്ട് തിരുനാളും,ജൂലൈ 15,16 തർപ്പണ തിരുനാളും ആഘോഷിക്കുമെന്ന് ജന.കൺവീനർ ഫ്രാൻസിസ് ചിരിയങ്കണ്ടത്ത് അറിയിച്ചു.പബ്ലിസിറ്റി കൺവീനർ പിയൂസ് കെ ജെ, ഫിനാൻസ് കൺവീനർ ലോറൻസ് സി ഡി, ട്രസ്റ്റിമാരായ ജിന്റോ ചെമ്മണ്ണൂർ,ജോസഫ് വടക്കൂട്ട്,മാത്യു ലീജിയൻ, സിന്റോ തോമസ്,സെക്രട്ടറിമാരായ ബിജു മുട്ടത്ത്, ബിനു താണിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.