Above Pot

സംസ്കൃത പഠനത്തിലൂടെ മാത്രമേ നമുക്ക് ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്താൻ സാധിക്കൂ: പ്രൊഫ. ലളിത കുമാർ സാഹു

ഗുരുവായൂർ : സംസ്കൃതം പഠിക്കേണ്ടത് ഓരോ ഭാരതീയന്റേയും കടമയാണെന്നും, ഭാരതത്തിന്റെ പൈതൃകം സംസ്കൃതത്തിലധിഷ്ഠിതമാണെന്നും പുറനാട്ടുകര കേന്ദ്രീയ വിശ്വവിദ്യാലയത്തിലെ ഡയക്ടർ പ്രൊ . ലളിത കുമാർ സാഹു അഭിപ്രായപ്പെട്ടു.
ഗുരുവായൂർ സംസ്കൃത അക്കാദമി സായി സഞ്ജീവനി ട്രസ്റ്റിന്റെ സഹകരണത്തോട് കൂടി നടത്തിയ സംസ്കൃത ദിനാചരണവും , സമാദരണസദസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

First Paragraph  728-90

Second Paragraph (saravana bhavan

സായിസഞ്ജീവനി ട്രസ്റ്റ് ചെയർമാൻ . എ. ഹരിനാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കാക്കശ്ശേരി രാധാകൃഷ്ണൻ മാസ്റ്റർ സമാദരണ പ്രഭാഷണം നടത്തി. പത്താം ക്ലാസിലും, പ്ലസ് ടുവിനും സംസ്കൃതം പ്രധാന ഭാഷയായി പഠിച്ച് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരേയും . സംസ്കൃത ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ കാവ്യാലാപന മൽസരത്തിൽ സമ്മാനം നേടിയവരേയും ആദരിച്ചു .

കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ. സംസ്കൃതത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീകൃഷ്ണ കോളേജ് വിദ്യാർത്ഥി നയന ക്ക് പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.ഡോ. പി.കെ ശ്രീനിവാസൻ ,രമേശ് കൈതപ്രം .എന്നിവർ സംസാരിച്ചു. സംസ്കൃത അക്കാദമി ചെയർമാൻ പദ്മനാഭൻ ഗുരുവായൂർ സ്വാഗതവും ട്രഷറർ അനൂപ് ശർമ്മ നന്ദിയും രേഖപ്പെടുത്തി.