Header 1

ഉദയ വായനശാല കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയും ലൈബ്രറി കൗൺസിൽ നേതൃസമിതിയും സംയുക്തമായി വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു.

Above Pot

നേതൃസമിതി കൺവീനർ മണികണ്ഠൻ ഇരട്ടപ്പുഴയ അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എം.എസ്. പ്രകാശൻ ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് ക്ലാസ്സ്‌ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും കരിയർ ഗൈഡൻസ് വിദഗ്ധനുമായ ഡോ. ജോൺ ജോഫി നയിച്ചു.

ചടങ്ങിൽ വായനശാല പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ, വാർഡ് മെമ്പര്‍ പ്രസന്ന ചന്ദ്രൻ, വായനശാല സെക്രട്ടറി വലീദ് തെരുവത്ത്, ബേബി വത്സൻ എന്നിവർ സംസാരിച്ചു. ഷരീഫ് മാസ്റ്റർ, വത്സൻ, ആച്ചി മോഹനൻ, യൂസഫ് വലിയകത്ത്, ജയദേവി, ഷൈബി എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി