Post Header (woking) vadesheri

അമല മെഡിക്കല്‍ കോളേജിൽ എം.ബി.ബി.എസ്. ബിരുദദാനം

Above Post Pazhidam (working)

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ 14ാം ബാച്ച് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളുടെ ബിരുദദാനം രാജഗിരി ഹോസ്പിറ്റല്‍ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.വി.പി.പൈലി നിര്‍വ്വഹിച്ചു. ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പൂത്തൂര്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, ഡോ.രാജേഷ് ആന്‍റോ, ഡോ.സോജന്‍ ജോര്‍ജ്ജ്, ഡോ.ടി.എ.അജിത്ത്, ഡോ.പി.എഫ്.റാഫേല്‍, ഡോ.റീമ ആനി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
98 പേരാണ് ബിരുദം സ്വീകരിച്ചത്.