
തൊട്ടാപ്പിൽ ചായക്കട കത്തി നശിച്ചു.

ചാവക്കാട് : തൊട്ടാപ്പിൽ ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്ന് ചായ കട
കത്തി നശിച്ചു.തൊട്ടാപ്പ് പൊതുശ്മ ശാനത്തിന് സമീപമുള്ള ഐനിക്കൽ ഇസ്മായിലിന്റെ ചായക്കടയാണ് ഇന്ന് പുലർച്ചെ നാലുമണിക്ക് കത്തി നശിച്ചത്

ഗ്യാസ് സിലിണ്ടർ മാറ്റിവെക്കുന്നതിനിടെ സിലിണ്ടറിലെ വാഷർ തകരാറിലായതിനെ തുടർന്ന് ഗ്യാസ് ലീക്ക് ആവുകയായിരുന്നു തുടർന്ന് സമീപത്ത് കത്തിയിരുന്ന മറ്റൊരു ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നു.കടക്കുള്ളിൽ ഗ്യാസ് നിറഞ്ഞുനിന്നതിനാൽ തീ ആളിപ്പടർന്നു


ഓലമേഞ്ഞ ചായക്കട പൂർണ്ണമായും കത്തി നശിച്ചു.ചായക്കടക്കകത്തുണ്ടായിരുന്നവരും കട ഉടമ ഇസ്മായിലും ഓടി രക്ഷപ്പെട്ടു. ഇസ്മായിലിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. പ്രവാസിയായിരുന്ന ഇസ്മായിൽ കുറച്ചു വർഷങ്ങൾക്കു മുമ്പാണ് നാട്ടിലെത്തി കച്ചവടം ആരംഭിച്ചത്
ഗുരുവായൂരിൽ നിന്ന് ഫയർഫോഴ്സും യൂണിറ്റ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ മനോജിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും കടയ്ക്ക് ഉള്ളിലു ണ്ടായിരുന്ന നാലോളം നിറ ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു. ഉടൻതന്നെ മൂന്ന് ലെങ്ങ്ത് ഹോസ് ഇട്ടു വെള്ളം പമ്പ് ചെയ്തു തീ പൂർണ്ണമായും കെടുത്തി. വെള്ളക്കുപ്പികൾ,ഫ്രിഡ്ജ്,അലമാര,വാട്ടർ ടാങ്ക് മറ്റു ഉപകരണങ്ങൾ, 7000 രൂപ എന്നിവ കടയ്ക്കുള്ളിൽ ഉണ്ടായിരുന്നത് പൂർണ്ണമായും കത്തി നശിച്ചു. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

