Post Header (woking) vadesheri

ചാവക്കാട്  ‘ മാസ് ക്ലീനിങ് സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട് : സ്വച്ഛത ഹി സേവ 2026 – കൈയോട് കൈ’ ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിൽ ‘ഏക് ഘണ്ട ഏക് സാത്ത്’ (ഒരു മണിക്കൂർ ഒന്നിച്ച്) മാസ് ക്ലീനിങ് സംഘടിപ്പിച്ചു. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ നിർവഹിച്ചു.

Poonthanam
Rugmani 700-200

​നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ലീൻ സിറ്റി മാനേജർ ഷമീർ എം. സ്വാഗതം ആശംസിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച്. സലാം, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. യതീന്ദ്രദാസ്, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രഞ്ജിത്ത് കുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 23-ാം വാർഡ് കൗൺസിലർ ഹിബ മിശിഹാദ് നന്ദി രേഖപ്പെടുത്തി.

Vasudev Inn

​കൗൺസിലർമാർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ സജീവമായി പങ്കെടുത്ത ശുചീകരണ പരിപാടിയിൽ നഗരസഭയിലെ പ്രധാന കേന്ദ്രങ്ങളായ മത്സ്യ മാർക്കറ്റും ബ്ലാങ്ങാട് ബീച്ച് പരിസരവും ശുചീകരിച്ചു.