സുരേഷ് വാരിയരെ ഗുരുവായൂർ പ്രസ് ഫോറം അനുസ്മരിച്ചു.
ഗുരുവായൂർ : ഗുരുവായൂരിലെ മാധ്യമപ്രവർത്തകനും, നഗര സഭ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനുമായിരുന്ന സുരേഷ് വാരിയരെ ഗുരുവായൂർ പ്രസ് ഫോറം അനുസ്മരിച്ചു. അനുസ്മരണ ചടങ്ങ് മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്തു , പ്രസ് ഫോറം ഏർപ്പടുത്തിയ പ്രാദേശിക മാധ്യമ പ്രവർത്തകർക്കുള്ള
സംസ്ഥാന പുരസ്കാര വിതരണവും മന്ത്രി കെ രാജൻ നിർവഹിച്ചു , നഗര സഭ സെക്യൂലർ ഹാളിൽ നടന്ന ചടങ്ങിൽ എം എൽ എ .എൻ കെ അക്ബർ അധ്യക്ഷത വഹിച്ചു .
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ മുഖ്യാതിഥി ആയി . മുൻ നഗര സഭ ചെയർ പേഴ്സൺ പ്രൊഫ പി കെ ശാന്തകുമാരി സുരേഷ് വാരിയരെ അനുസ്മരിച്ചു . ലിജിത് തരകൻ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി . നഗര സഭ പ്രതിപക്ഷ നേതാവ് കെ .പി. ഉദയൻ ,കൗൺസിലർ ശോഭ ഹരിനാരായണൻ , മമ്മിയൂർ ദേവസ്വം ചെയർ മാൻ ജി കെ പ്രകാശൻ , മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മറ്റി അംഗം ആർ ജയകുമാർ പ്രവാസി വ്യവസായി പി.എ.ലതേഷ്എന്നിവർ സംസാരിച്ചു , അവാർഡ് ജേതാക്കളായ മാതൃഭൂമി ബേപ്പൂർ ലേഖകൻ ഡോ ;എം പി പത്മനാഭൻ , ടി സി വി തൃശൂർ റിപ്പോർട്ടർ സി പി അഗസ്റ്റിൻ എന്നിവർ മറുപടി പ്രസംഗം നടത്തി .
പ്രസ് ഫോറം പ്രസിഡന്റ് പി കെ രാജേഷ് ബാബു സ്വാഗതവും ,സെക്രട്ടറി കെ വിജയൻ മേനോൻ നന്ദിയും രേഖപ്പെടുത്തി , ശിവജി നാരായണൻ , ടി കെ ഷൈജു , മുനേഷ് എന്നിവർ നേതൃത്വം നൽകി