header 4

ഗുരുവായൂരിലെ സ്വർണ കവർച്ച ,പ്രതി ട്രിച്ചി ധർമരാജൻ അറസ്റ്റിൽ

ഗുരുവായൂർ : തമ്പുരാൻപടിയിൽ പ്രവാസി സ്വർണവ്യാപാരിയുടെ വീട്ടിൽ നിന്നും മൂന്ന് കിലോ സ്വർണവും രണ്ട് ലക്ഷം രൂപയും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ .തമിഴ്നാട് ട്രിച്ചി ലാൽ ഗുഡി അണ്ണാ നഗർ കോളനി മണ ക്കാൾ അൻപഴകൻ മകൻ ധർമ്മ രാജൻ 26 ആണ് അറസ്റ്റിലായത്. ധർമ്മരാജിനെ ചണ്ഡിഗഡി ൽ നിന്നാണ് അറസ്റ്റ് ചെയ്ത് ഗുരുവായൂരിൽ എത്തിച്ചത് .കഴിഞ്ഞ 12 ന് കുരഞ്ഞിയൂർ ബാലനും ഭാര്യയും സിനിമ കാണാൻ തൃശൂരിൽ പോയി രാത്രി ഒൻപത് മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻ വാതിൽ അകത്ത് നിന്നും കുറ്റിയിട്ട നിലയിൽ കണ്ടെത്തിയത് .സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത് പിറകിലെ മതിൽ വഴി മുകളിലെ നിലയിൽ കയറി ടെറസ്സിലേക്കുള്ള വാതിൽ പൊളിച്ച് അകത്ത് കടന്ന് താഴെ യിറങ്ങി കിടപ്പു മുറിയിലെ അലമാര കുത്തി പൊളിച്ചാണ് സ്വർണം കവർന്നത് . രണ്ട് കിലോ തൂക്കം വരുന്ന ഒരു ബാറും 120 ഗ്രാം തൂക്കമുള്ള മൂന്നു എണ്ണവും , 100 ഗ്രാം തൂക്കമുള്ള മൂന്ന് എണ്ണവും , 40 പവൻ ആഭരണങ്ങളുമാണ് കവർന്നത് . ധർമ്മരാജൻ 16 വയസിൽ കാക്കനാട് നിന്ന് ലാപ് ടോപ്പ് മോഷിച്ചാണ് ഈ രംഗത്തേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു . ഈ കേസിൽ രാമവർമ പുരത്തെ ജുവനൈൽ സെന്ററിൽ താമസിക്കുമ്പോൾ അവിടെ നിന്ന് മതില് ചാടി രക്ഷപ്പെടുകയായിരുന്നു .

Astrologer

പെരിന്തൽ മണ്ണയിൽ പതിനഞ്ചോളം ഭാവന ഭേ ദന കേസിൽ പ്രതിയാണ് . തൃത്താലയിൽ രണ്ടു കേസുകളും ഷൊർണുർ കുളപ്പുള്ളിയിലെ ഭാവന ഭേദന കേസ് അങ്കമാലിയിൽ നിന്ന് ഇടുക്കി സ്വദേശിയുടെ ബൈക് മോഷ്ടിച്ച കേസിലും പ്രതിയായ ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല . തഞ്ചാവൂർ പോലീസ് സ്റ്റേഷനിൽ വെച്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട് എടപ്പാളിൽ കുടുംബ സമേതം താമസിച്ചാണ് കവർച്ച നടത്തിയിരുന്നത് . അടച്ചിട്ട വലിയ വീടുകളിൽ ആണ് കവർച്ച നടത്തുന്നത് . കിട്ടുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയായിരുന്നു .കവർച്ചയുടെ പിറ്റേന്ന് കുടുംബവുമായി ഡൽഹിയിലേക്കും അവിടെ നിന്ന് ഹരിയാനയിലും ,തുടർന്ന് ചണ്ഡീ ഗഡിലും എത്തുകയായിരുന്നു ചണ്ഡീ ഗഢിൽ വീട് വാടകക്ക് എടുത്ത് കുടുംബ സമേതം താമസിക്കുന്നതിനിടെയാണ് . പുതപ്പ് കച്ചവടക്കാരുടെ വേഷത്തിൽ ചെന്ന പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത് .

സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യയുടെ നിർദേശ പ്രകാരം ഗുരുവായൂർ എ സി പി കെ ജി സുരേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘ മാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത് . വലത് കയ്യിലെ ടാറ്റൂവും മുടിയുടെ നിറവും കണ്ടാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് കമ്മീഷണർ ആർ ആദിത്യ പറഞ്ഞു., ഗുരുവായൂർ പോലീസ് ഇൻസ്പെക്ടർ പി.കെ. മനോജ് കുമാർ ,ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ പ്രേമാനന്ദകൃഷ്ണൻ , വടക്കേകാട് പോല ഇൻസ്പെക്ടർ അമൃത് രംഗൻ , സബ്ബ് ഇൻസ്പെക്ടർ മാരായ ജയപ്ര കെ.ജി. കെ.എൻ. സുകുമാരൻ , അനിൽകുമാർ പി.എസ് . സുവ്രതകുമാർ , രാകേഷ് , റാഫി , എ.എസ്.ഐ. സജീവൻ എം.ആർ. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പഴനിസ്വാമി , ജീവൻ ടി.വി. പ്രദീപ് സജീവൻ കെ.സി , സിവിൽ പോലീസ് ഓഫീസർമാരായ ശരത് എസ് , ആശിഷ് കെ , . സുമേഷ് വി.പി,. സുജയ് എം , സുനീപ് , മിഥുൻ സി.എസ് ജിൻസൺ ,വിപിൻ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് .പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ കൂട്ട് പ്രതികളെ കുറിച്ച് അന്വേഷണം നടത്താൻ കഴിയുകയുള്ളു എന്ന് സിറ്റി കമ്മീഷണർ ആർ ആദിത്യ അറിയിച്ചു . പ്രതിയുമായി സംഭവ സ്ഥലത്ത് എത്തി പോലീസ് തെളിവെടുപ്പ് നടത്തി