Post Header (woking) vadesheri

മമ്മിയൂരിൽ വിഷു കണി 15-ന് കാലത്ത് 3.30 -ന്

Above Post Pazhidam (working)

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷു കണി ഏപ്രിൽ 15-ന് കാലത്ത് 3.30 -ന് നടക്കും . ശ്രീകോവിലിൽ മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി വിഷു കണി ഒരുക്കി മഹാദേവന് കണി കാണിച്ച ശേഷം ഭക്തജനങ്ങൾക്ക് കണി ദർശനം ഉണ്ടായിരിക്കുന്നതാണ്. വിഷുവിനോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് വിപുലമായ വിഷു സദ്യ ഒരുക്കിയിട്ടുള്ളതായും എക്സിക്യൂട്ടീവ് ഓഫീസർ പി.ടി. വിജയി ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.ഹരികൃഷ്ണൻ എന്നിവർ അറിയിച്ചു.

Ambiswami restaurant