Madhavam header
Above Pot

അമലയിലെ ആദ്യത്തെ അല്ലോജനിക് സ്റ്റം സെല്‍ ട്രാന്‍സ്പ്ലാന്‍റ് വിജയകരം.

തൃശൂർ: അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിലെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്‍റ് യൂണിറ്റില്‍ ആദ്യമായി നടത്തിയ അല്ലോജനിക് സ്റ്റം സെല്‍ ട്രാന്‍സ്പ്ലാന്‍റ് (മറ്റൊരു ദാതാവില്‍ നിന്നും മൂലകോശം സ്വീകരിച്ചിട്ടുള്ളത്)
വിജയകരം. ഒല്ലൂര്‍ സ്വദേശി 49 വയസ്സുകാരി സാനി സോജനാണ്
ചികിത്സയ്ക്ക് വിധേയായത്. സഹോദരന്‍ ഏലിയാസാണ് (56 വയ
സ്സ്) മൂലകോശം നല്‍കിയത്. ഇതിലൂടെ രോഗിയുടെ രക്താര്‍ബുദം
ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റിയിട്ടുണ്ട്. ബി.എം.ടി. മെഡിക്കല്‍
ടീമിലെ ഡോ.വി.ശ്രീരാജ്, ഡോ.സുനു സിറിയക്,
ഡോ.ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നട
ത്തിയത്. ബി.എം.ടി. യൂണിറ്റില്‍ ഇതിനോടകം 5 ആട്ടോ
ലോഗസ് ട്രാന്‍സ്പ്ലാന്‍റും പൂര്‍ത്തീകരിച്ചു. ഇന്ത്യയില്‍തന്നെ സ്വകാര്യ
മേഖലയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് അമലയിലേത്. ചിലവേറിയ
ട്രീറ്റ്മെന്‍റ് ആയതിനാല്‍ രോഗിക്ക് താങ്ങായി
ഇ.എസ്.ഐ. ചികിത്സാസൗകര്യവും അമലയില്‍ ലഭ്യമാണ്.

Vadasheri Footer