Header 1 vadesheri (working)

ഗുരുവായൂരിൽ “ഞങ്ങൾ ഒപ്പമുണ്ട്” പരിപാടിക്ക് തുടക്കമായി

Above Post Pazhidam (working)

ഗുരുവായൂർ :നഗരസഭയിൽ ഒറ്റപ്പെട്ടു താമസിക്കുന്ന ആളുകൾക്ക് കോവിഡ്-19 ഹെൽപ്പ് ഡെസ്കിൻ്റെ ഭാഗമായി ആവശ്യമായ സേവനം നൽകുന്ന
“ഒപ്പമുണ്ട് ഞങ്ങൾ ” എന്ന പരിപാടിക്ക് തുടക്കമായി .

First Paragraph Rugmini Regency (working)

സ്നേഹിത കോളിംഗ് ബെൽ പദ്ധതി പ്രകാരം കണ്ടെത്തിയ ഗുണഭോക്താക്കളെ കൂടാതെ നഗരസഭാ പരിധിക്കുള്ളിൽ ഒറ്റപ്പെട്ടു താമസിക്കുന്ന ആളുകളെ കണ്ടെത്തുന്നതിനായുള്ള സർവ്വേ നടത്തി ആളുകളുടെ ലിസ്റ്റ് ശേഖരിക്കുകയും അവരെ നഗരസഭാ കൗൺസിലിംഗ് സെൻറർ വഴി കമ്മ്യൂണിറ്റി കൗൺസിലർമാർ മുഖേന അവർക്കാവശ്യമായ മാനസിക പിന്തുണ നൽകുന്നു.

പരിപാടിയുടെ ഇന്ന് വൈകുന്നേരം 4 മണിക്ക് വാർഡ് 38 ലെ കോവാട്ട് വീട്ടിൽ അരവിന്ദനെ ഫോണിൽ വിളിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു .
ഇദ്ദേഹത്തിന് നിലവിൽ നഗരസഭ ആർ ആർ ടി പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷണം എത്തിച്ചു വരുന്നുണ്ട് എന്നാൽ ഈ പരിപാടിയുടെ ഭാഗമായപ്പോൾ സ്വയം പാചകം ചെയ്ത് ഭക്ഷണം കഴിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചു ഇതിനെ തുടർന്ന് നഗരസഭ അപ്പോൾ തന്നെ ഭക്ഷ്യ കിറ്റ് വീട്ടിൽ എത്തിക്കുകയും ചെയ്തു .

Second Paragraph  Amabdi Hadicrafts (working)

നഗരസഭാ ആരോഗ്യ കാര്യ സ്റ്റാൻഡിംങ് കമ്മിറ്റി അദ്ധ്യക്ഷൻ എ എസ് മനോജ് , കമ്മ്യൂണിറ്റി കൗൺസിലർമാരായ നീതുവി സി , പിങ്കി രാജു , വാർഡ് കൗൺസിലർ നിഷി പുഷ്പരാജ് , ആർ ആർ ടി പ്രവർത്തകരായ പ്രതീഷ് സി ജി , പ്രേംശാന്തൻ എന്നിവർ പരിപാടിയിൽ പങ്കാളികളായി .
തുടർന്നുള്ള ദിവസങ്ങളിൽ നഗരസഭ വൈസ്ചെയർപേഴ്സൻ , സ്റ്റാൻഡിംങ് കമ്മിറ്റി അദ്ധ്യക്ഷർ എന്നിവർ നേരിട്ട് വിളിക്കുകയും അവർക്കായുള്ള മാനസിക പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യും .