Madhavam header
Above Pot

സി.എഫ്. ജോർജ് മാസ്റ്ററുടെ നിര്യാണത്തിൽ പൗരാവകാശ വേദി അനുശോചിച്ചു

ചാവക്കാട്: കലാ സാംസ്ക്കാരിക പരിസ്ഥിതി രംഗങ്ങളിൽ സജീവ സാനിധ്യമായിരുന്ന സി.എഫ്. ജോർജ് മാസ്റ്ററുടെ നിര്യാണത്തിൽ പൗരാവകാശ വേദി യോഗം അനുശോചനം രേഖപ്പെടുത്തി.
മാലിന്യം മൂലം ചക്കംകണ്ടം പ്രദേശത്തെ ജനങ്ങൾ വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ജീവിത ദുരിതങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും തുറന്ന് കാട്ടി ശക്തമായ പ്രചരണം നടത്താൻ ജോർജ് മാസ്റ്റർ മുന്നിട്ടിറങ്ങി.നിയമ വിരുദ്ധമായി മാലിന്യ മൊഴുക്കിവിട്ട് മനോഹരമായ ഒരു പുഴയേയും, പരിസ്ഥിതിയേയും,പ്രകൃതിയേയും നശിപ്പിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത ശക്തമായ നിലപാടാണ് ജോർജ് മാസ്റ്റർ കൈകൊണ്ടത്.

Astrologer

ചക്കംകണ്ടം മാലിന്യ വിരുദ്ധ സമിതി ചെയർമാൻ എന്ന നിലയിൽ മണ്ണും, വായുവും, വെള്ളവും മലിനീകരിക്കപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന തീരാദുരിതം ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിൽ കേസ് നൽകുന്നതിനും, നിരവധി സമരപരിപാടികൾക്കും നേതൃത്വം നൽകിയ ജോർജ് മാസ്റ്ററുടെ നിര്യാണം മൂലം നമ്മുടെ നാടിന് വലിയൊരു നഷ്ടമാണ് സംഭവിച്ചിട്ടുള്ളതെന്ന് പൗരാവകാശ വേദി യോഗത്തിൽ പ്രസിഡണ്ട് അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.യു.കാർത്തികേയൻ, ഹുസൈൻ ഗുരുവായൂർ, സുനിൽ ബാലകൃഷ്ണൻ,സുഭാഷ് പൂക്കാട്ട്, അനീഷ് പാലയൂർ,ഷാജി ചീരാടത്ത്, നവാസ് തെക്കുംപുറം, ഏ.കെ.മുഹമ്മദ് മുല്ലശ്ശേരി,വി.എം.ഫൈസൽ പാലയൂർ, കെ.ടി.ജോസഫ് എന്നിവർ സംസാരിച്ചു.

Vadasheri Footer