Madhavam header
Above Pot

ദൃശ്യ ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റ്

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റ് എപ്രിൽ 4 മുതൽ 7 വരെ ഗുരുവായൂർ നഗരസഭ ഭഗത് സിംഗ് ഗ്രൗണ്ടിൽ (തൈക്കാട്) നടക്കും. തൃശൂർ ജില്ലയിലെ ആത്രേയ ക്രിക്കറ്റ് അക്കാഡമി, ലൂംഗ്സ് ക്രിക്കറ്റ് അക്കാഡമി, മറ്റ് ജില്ലകളിലെ ടൗൺ ക്ലബ്ബ് കരുനാഗപ്പള്ളി, തൃപ്പുണിത്തറ ക്രിക്കറ്റ് ക്ലബ്ബ് , ന്യൂകിഡ്സ് ക്രിക്കറ്റ് അക്കാഡമി ചെങ്ങന്നൂർ, സോബേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് നോർത്ത് പറവൂർ എന്നി ടീമുകളാണ് പങ്കെടുക്കുന്നത്.

Astrologer

ടീമുകളെ 2 പൂളുകളാക്കി ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് ടൂർണ്ണമെൻ്റ് നടത്തുന്നത്. രണ്ട് പൂളുകളിലെ വിജയികളും തമ്മിൽ ഏപ്രിൽ 7 ന് ഫൈനൽ നടക്കും. അന്ന് തന്നെ രാവിലെ 7.30 ന് തൃശൂർ ജില്ലയിലെ പ്രമുഖ അക്കാഡമികളായ ലൂംഗ്സ് ക്രിക്കറ്റ് അക്കാഡമിയും ട്രൈഡൻ്റ് ക്രിക്കറ്റ് അക്കാഡമിയും തമ്മിൽ വനിത പ്രദർശന മത്സരവും നടക്കും. ഏപ്രിൽ 4 ന് രാവിലെ 8 മണിക്ക് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്യുന്നതും ഏപ്രിൽ 7 ന് വൈകീട്ട് 4.30 ന് ഗുരുവായൂർ അസി കമ്മീഷണർ ഓഫ് പോലീസ് സി സുന്ദരൻ സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്യും

Vadasheri Footer