Post Header (woking) vadesheri

കെ.എസ്.യുവിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്……

Above Post Pazhidam (working)

Ambiswami restaurant

തിരുവനന്തപുരം: നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.

Second Paragraph  Rugmini (working)

Third paragraph

സെക്രട്ടറിയേറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു.  കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഉൾപ്പടെയുള്ള പ്രവർത്തകരാണ് മാർച്ചിനെത്തിയത്.

 പെൺകുട്ടികളെയടക്കം പൊലീസ് വളഞ്ഞിട്ട് തല്ലി. കെ.എസ്.യു വൈസ് പ്രസിഡന്റ് സ്‌നേഹ ഉള്‍പ്പെടെയുള്ള നിരവധിപ്പേർക്ക് പൊലീസിന്റെ ലാത്തിയടിയിൽ പരിക്കേറ്റു. മാർച്ച് അക്രമാസക്തമായതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തേക്ക് എത്തിയതോടെ സ്ഥലം കൂടുതൽ സംഘർഷഭരിതമായി. പരസ്പ്പരമുണ്ടായ ഏറ്റുമുട്ടലിൽ പൊലീസിനും പരിക്കേറ്റു.