ചാവക്കാട് സ്‌കൂളിലെ പുതിയ കെട്ടിട നിർമാണോൽഘാടനം നിർവഹിച്ചു

Above article- 1

Astrologer

ചാവക്കാട് : ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് സംസ്ഥാന സർക്കാരിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചിലവ് ചെയ്തു നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.

ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു ധനകാര്യവകുപ്പ് മന്ത്രി ഡോക്ടർ തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ അധ്യക്ഷതയിൽ സ്കൂളിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ എംഎൽഎ കെ വി അബ്ദുൾ ഖാദർ ശിലഫലകം അനാച്ഛാദനം ചെയ്തു .

ശൈലജ സുധൻ, എ സായിനാഥൻ, ജ്യോതി രവീന്ദ്രനാഥ്,കെ പി ഉദയൻ, വി എം കരീം, പി.വി ബദറുദ്ദീൻ,ബീന വിഎസ് ,കെ.സി ഉഷ, ഗോവിന്ദദാസ് തുടങ്ങിയവർ സംസാരിച്ചു.

Vadasheri Footer