ഗുരുവായൂരിൽ സഹസ്രകലശ ചടങ്ങുകള്‍ക്ക് ചൊവ്വാഴ്ച്ച തുടക്കം കുറിക്കും
ഗുരുവായൂര്‍ : ക്ഷേത്രോത്സവത്തിന് മുന്നോടിയായുള്ള സഹസ്രകലശ ചടങ്ങുകള്‍ക്ക് ചൊവ്വാഴ്ച്ച തുടക്കം കുറിക്കും. സന്ധ്യക്ക് ദീപാരാധനക്ക് ശേഷം ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന് ഊരാളന്‍ മല്ലിശ്ശേരി നമ്പൂതിരിപ്പാട് കൂറയും പവിത്രവും നല്‍കി ആചാര്യവരണം നടത്തും.
തുടര്‍ന്ന് മുളയറയില്‍ 10 വെള്ളപ്പാലികയില്‍ നവധാന്യം വിതച്ച് മുളയിടും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉത്സവത്തിന്റെ ഭാഗമായുള്ള ശുദ്ധികര്‍മങ്ങളും ഹോമവും, അഭിഷേകവുമാണ്. 22 ന് തത്വ കലശാഭിഷേകവും 23 ന് അതിപ്രധാനമായ സഹസ്രകലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും നടക്കും. 24 ന് ഉച്ചതിരിഞ്ഞ് മൂന്നിന് ആനയോട്ടവും രാത്രി കൊടിയേറ്റവുമാണ്.
മാര്‍ച്ച് നാലിനാണ് പള്ളിവേട്ട. അഞ്ചിന് ആറാട്ടിന് ശേഷം കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും. ഉത്സവത്തിന് സഹസ്രകലശ ചടങ്ങുകള്‍ ആരംഭിച്ച ശേഷം അരനൂറ്റാണ്ട് പൂര്‍ത്തിയാകുന്ന ഉത്സവമാണ് ഇത്തവണത്തേത്. ക്ഷേത്രം അഗ്‌നിക്കിരയായ ശേഷം 1971ലെ ഉത്സവത്തിനാണ് സഹസ്രകലശ ചടങ്ങുകള്‍ തുടങ്ങിയത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉത്സവ എഴുന്നെള്ളിപ്പിനും ആനയോട്ടത്തിനും ആനകളുടെ എണ്ണം തീരുമാനിക്കുന്നതിനും ബുധനാഴ്ച കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും. കലാപരിപാടികളും ദേശ പകര്‍ച്ചയും വേന്നെ് ഭരണസമിതി നേരത്തെ തീരുമാനിച്ചിരുന്നു. ദേശ പകര്‍ച്ചക്ക് പകരം അര്‍ഹരായവര്‍ക്ക് ഒറ്റ പ്രാവശ്യം ഭക്ഷ്യ കിറ്റ് നല്‍കും. കഴിഞ്ഞ ഉത്സവത്തിന്റെ അവസാന ദിവസങ്ങളിലാണ് കോവിഡിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്