ഓട്ടോ റിക്ഷ ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ച തെക്കൻചേരി ഗുണ്ടാ സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ

ചാവക്കാട് : ചാവക്കാട് ഓട്ടോ റിക്ഷ ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ തെക്കൻചേരി ഗുണ്ടാ സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ . ചാവക്കാട് തെക്കഞ്ചേരി സ്വദേശികളായ നമ്പിശ്ശേരി വീട്ടിൽ പോക്കറിന്റെ മകൻ പൊള്ളോക്ക് എന്ന ഷെഹീർ( 39 ), വലവീട്ടിൽ മോഹനൻ മകൻ മണികണ്ഠൻ ( 28) കടപ്പുറം തൊട്ടാപ് ഐക്കൽ മാടം വീട്ടിൽ അബൂബക്കർ മകൻ അഫ്നാസ് (28) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്

മണത്തല വൈശ്യം വീട്ടിൽ കബീറിന്റെ മകൻ അമീർ ( 25 )നെയാണ് സംഘം വെട്ടി പരിക്കേൽപിച്ചത് . കഴിഞ്ഞ പത്താം തിയ്യതി ചാവക്കാട് ബസ് സ്റ്റാൻഡിന് സമീപം സംഘം ബഹളം വെക്കുന്നത് ചോദ്യം ചെയ്ത കബീറിനെ ആക്രമിക്കുകയായിരുന്നു കബീറിന്റെ സുഹൃത്തിനും മര്ദനമേറ്റിരുന്നു.നിരവധി തവണ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത പ്രതികൾ കഞ്ചാവും മറ്റു ലഹരി വസ്തുക്കൾക്കും അടിമപെട്ടവരാണ് എന്ന് പോലീസ് പറഞ്ഞു .

ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ പി ജയപ്രസാദിന്റെ നേതൃത്വത്തിൽ എസ് ഐ സി കെ നൗഷാദ് ,എ എസ് ഐ ബിന്ദുരാജ് , സിപിഒ മാരായ ജയകൃഷ്ണൻ ,സാബിർ, വിവേക് , റെനീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അതിസാഹസികമായി പിടികൂടിയത് . അറസ്റ്റ് ചെയ്ത പ്രതികളെ കോടതിജിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.