Header 1

ഗുരുവായൂരിൽ ഒരു ആരോഗ്യ പ്രവര്‍ത്തകയടക്കം 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Above Pot

ഗുരുവായൂര്‍: ഗുരുവായൂരിൽ ഒരു ആരോഗ്യ പ്രവര്‍ത്തകയടക്കം 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂക്കോട്,അര്‍ബന്‍ സോണുകളില്‍ ഒമ്പത് പേര്‍ക്ക് വീതവും തൈക്കാട് സോണില്‍ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ 48 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഒമ്പത് പേര്‍ക്ക് പോസറ്റീവായി. വിവിധ ആശുപത്രികളിലായി നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരില്‍ രോഗം സ്ഥിരീകരിച്ചത്. പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

നഗരസഭയിലെ 27,42 എന്നീ വാര്‍ഡുകളില്‍ അഞ്ച് പേര്‍ വീതവും 16ല്‍ നാല് പേരും രോഗികളായി. ഏഴാം വാര്‍ഡില്‍ രണ്ട് പേര്‍ക്കും 4, 5, 33, 39 എന്നീ വാര്‍ഡുകളില്‍ ഓരോരുത്തര്‍ക്കും രോഗ ബാധ കണ്ടെത്തി.