Post Header (woking) vadesheri

ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചക്ക് ആയിരങ്ങളെത്തി

Above Post Pazhidam (working)

Ambiswami restaurant

ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേര്‍ച്ച സമാപി ച്ചു.ധീരദേശാഭിമാനി നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ സ്മരണയില്‍ അദ്ദേഹത്തിന്റെ മഖ്ബറയിൽ ഒട്ടേറെ വിശ്വാസികള്‍ വ്യാഴാഴ്ച പ്രാര്‍ഥനയുമായെത്തി. ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബറടക്ക സ്മരണയില്‍ രാവിലെ ഏഴിന്് മണത്തല പഴയപാലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച താബുത്ത് കാഴ്ച ചാവക്കാട് ടൗണിന്റെ വിവിധ ഭാഗങ്ങളിലുടെ സഞ്ചരിച്ച് 11-ഓടെ ജാറത്തിലെത്തി സമാപിച്ചു. അറബനമുട്ട്, ദഫ്മുട്ട്, വാദ്യമേളങ്ങള്‍ എന്നിവ അകമ്പടിയായി.

Second Paragraph  Rugmini (working)

തുടർന്ന് തിരുവത്ര പുത്തന്‍കടപ്പുറം, ബ്ലാങ്ങാട്, ചാവക്കാട് ടൗണ്‍ എന്നിവിടങ്ങളില്‍നിന്ന്കൊ ടികയറ്റ കാഴ്ചകളെത്തി പള്ളിമുറ്റത്തെ താണിമരങ്ങളിലും മറ്റുമായി കൊടികയറ്റം നിര്‍വഹിച്ചു.കോവിഡിന്റെ സാഹചര്യത്തില്‍ നാട്ടുകാഴ്ചകളും ക്ലബുകള്‍, സംഘടനകള്‍, വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള കാഴ്ചകളും ഇത്തവണ ഉണ്ടായില്ല. . അതെ സമയം ആയിരങ്ങളാണ് നേർച്ചയിൽ പങ്കെടുക്കാൻ ഒഴുകിയെത്തിയത് . താൽക്കാലിക വ്യാപാര സ്റ്റാളുകളിലേക്കും ജനം ഇടിച്ചു കയറി . സ്റ്റാളിലെ ജീവനക്കാർ പലരും മാസ്ക് താഴ്ത്തി വെച്ചാണ് കച്ചവടം ചെയ്തിരുന്നത് .

Third paragraph

കോവിഡ് വ്യാപനം രൂക്ഷ മായി തുടരുമ്പോഴും ജനങ്ങൾ സ്വയം മുൻ കരുതൽ എടുക്കാൻ തയ്യാറാകാത്തതിൽ ആരോഗ്യ പ്രവർത്തകരും ആശങ്കയിൽ ആണ് .ഉൽസവ ആഘോഷ ങ്ങളിൽ വൻ ജന പങ്കാളിത്തം ഉണ്ടാകുന്നത് സ്ഥിതി കൂടുതൽ അപകടകരമാകുമെന്നാണ് ആരോഗ്യ പ്രവർത്തകർ ഭയപ്പെടുന്നത്.

മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്.ഷാഹു,സെക്രട്ടറി എ.വി.അഷ്റഫ്,ഖജാന്‍ജി ഷെഹീര്‍ തെക്കഞ്ചേരി,കുഞ്ഞുമുഹമ്മദ് മണത്തല,സുനില്‍ മണത്തല,മൊയ്തീന്‍ ഷാ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുന്നംകുളം എ.സി.പി. ടി.എസ് സി നോജ് , എസ് എച്ച് .ഒ. അനില്‍ ടി.മേപ്പിള്ളി, എസ് .ഐ. യു.കെ.ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പോലീസുകാര്‍ നേര്‍ച്ചയുടെ സുരക്ഷക്കായി ഉണ്ടായിരുന്നു.