Above Pot

ഫുട്‌ബോള്‍ കോച്ചിങ്ങിന്റെ മറവില്‍ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് ബി.ജെ.പി

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ അധീനതയിലുള്ള ചാവക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഫുട്‌ബോള്‍ കോച്ചിങ്ങിന്റെ മറവില്‍ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് ബി.ജെ.പി ഗുരുവായൂര്‍ നഗരസഭ കമ്മറ്റി യോഗം കുറ്റപ്പെടുത്തി. സ്‌ക്കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്ന ബി ആർ സി ഓഫീസിലേയ്ക്ക് ഡ്യൂട്ടിയ്‌ക്കെത്തിയ ഉദ്യോഗസ്ഥരേയും, കുടുംബത്തേയും അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തണമെന്നും, കുറ്റക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ബി.ജെ.പി ഗുരുവായൂര്‍ നഗരസഭ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് നല്‍കുന്ന ക്ലാസുകളും, ശാരീരിക വ്യായാമത്തിനുതകുന്നതുമായ കാര്യങ്ങള്‍ ചെയ്യുന്ന ബി ആർ സി. സ്‌ക്കൂളിനോട് ചേര്‍ന്നുള്ള ബ്ലോക്കിലാണ് ഈ കെട്ടിടം നിലനില്‍ക്കുന്നത്. , പിന്നാമ്പുറ ശക്തികള്‍ക്ക് അവിടം തീറെഴുതി കൊടുക്കരുതെന്നും ബി.ജെ.പി ഗുരുവായൂര്‍ നഗരസഭ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ഈ സ്ഥാപനത്തിലേയ്ക്ക് കൊണ്ടുവരുന്ന കുട്ടികളെ വാഹനത്തില്‍ കൊണ്ടുവരാന്‍പോലും അനുവദിയ്ക്കാത്ത വിധം രക്ഷിതാക്കള്‍ക്കെതിരെ ഗുണ്ടാവിളയാട്ടം നടത്തുന്നവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കണം. മാത്രമല്ല, ഫുട്‌ബോള്‍ കോച്ചിങ്ങിനെന്ന പേരില്‍ ഗവണ്‍മെന്റ് സ്‌ക്കൂള്‍ ഗ്രൗണ്ട് പൂര്‍ണ്ണമായും കയ്യേറിയവര്‍ക്കെതിരെ വകുപ്പുതലത്തില്‍ അന്വേഷണം നടത്തണമെന്നും ബി.ജെ.പി ഗുരുവായൂര്‍ നഗരസഭ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭം നടത്താനും യോഗത്തില്‍ തീരുമാനമായി. മനീഷ് കുളങ്ങര അദ്ധ്യക്ഷത വഹിച്ച യോഗം, ബി.ജെ.പി ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് അനില്‍ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ജ്യോതി രവീന്ദ്രനാഥ്, ബി.ജെ.പി ഗുരുവായൂര്‍ നഗരസഭ ജനറല്‍ സെക്രട്ടറി സുഭാഷ് മണ്ണാരത്ത്, കെ.കെ. സുമേഷ്‌കുമാര്‍, പ്രബീഷ് തിരുവെങ്കിടം തുടങ്ങിയവര്‍ സംസാരിച്ചു.

First Paragraph  728-90