Madhavam header
Above Pot

തൃശൂരിൽ യു.ഡി. എഫിന് അട്ടിമറി വിജയം, കോർപറേഷൻ ഭരണം പിടിക്കാനുള്ള നീക്കവുമായി കോൺഗ്രസ്

തൃശ്ശൂർ: കോർപ്പറേഷനിലെ പുല്ലഴി ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി. എഫിന്
അട്ടിമറി വിജയം , 993 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സ്ഥാനാർഥി രാമനാഥൻ അട്ടിമറി വിജയം നേടിയത് . എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് മഠത്തിൽ രാമൻ കുട്ടിയെ ആണ് രാമനാഥൻ പരാജയപ്പെടുത്തിയത്;ബിജെപി സ്ഥാനാർത്ഥിക്ക് 539 വോട്ടുകളാണ് ലഭിച്ചത് ;2015ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ 177 വോട്ടുകൾക്ക് സി.പി.എമ്മിനെ രജനി ബിജുവാണ് പുല്ലഴിയിൽ വിജയ്ച്ചത്കോൺഗ്രസിൽ നിന്ന് സി.പി.എമ്മിൽ ചേർന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായ അഡ്വ. എം. കെ മുകുന്ദന്റെ അകാല നിര്യാണത്തെത്തുടർന്നാണ് പുല്ലഴി ഡിവിഷനിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചത്

അതിനിടെ പുല്ലഴി ഡിവിഷനിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോൺഗ്രസ് വിമതനായി വിജയിച്ച നിലവിലെ മേയറായ എം. കെ വര്‍ഗീസിനെ തിരികെയെത്തിച്ച് കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തൃശൂര്‍ ഡി.സി.സി നീക്കം ആരംഭിച്ചു. പുല്ലഴിയിലെ ഫലപ്രഖ്യാപനത്തിന് ശേഷം 55- അംഗ കോര്‍പറേഷന്‍ കൗണ്‍സിലില്‍ യു.ഡി.എഫിന് 24ലും എല്‍.ഡി.എഫിന് 25 അംഗങ്ങളാണുള്ളത്. എം. കെ വര്‍ഗീസ് കോണ്‍ഗ്രസ്സിലേക്ക് എത്തിയാല്‍ ഒരാള്‍ ഭൂരിപക്ഷത്തില്‍ യു.ഡി.എഫിന് ഭരണം പിടിക്കാം. ആറ് അംഗങ്ങളുള്ള ബി.ജെ.പി / എന്‍.ഡി.എ ഇരുമുന്നണികളേയും പിന്തുണയ്ക്കില്ല എന്ന നിലപാടിലാണ്.

Astrologer

മേയര്‍ തെരഞ്ഞെടുപ്പിനു മുന്‍പേ തന്നെ എം.കെ വര്‍ഗീസുമായി  സംസാരിച്ചിരുന്നുവെന്നും എന്നാല്‍ അന്ന് വര്‍ഗീസ് യു.ഡി.എഫിന് പിന്തുണ നല്‍കിയാലും ടോസിലൂടെ ഭരണം നിശ്ചയിക്കേണ്ട സാഹചര്യമായിരുന്നു. ‘എന്നാല്‍ പുല്ലഴിയിലെ വിജയത്തിനുശേഷം ടോസ് ഒഴിവാക്കി  വര്‍ഗ്ഗീസിന് തന്നെ മേയര്‍ ആകാം എന്ന സാഹചര്യമാണിപ്പോള്‍’, എന്ന് വിന്‍സന്‍റ് പറഞ്ഞു.

എന്നാല്‍ ഉടനടി യു.ഡി.എഫിലേക്ക് തിരികെ വരാന്‍ വര്‍ഗീസ് തയ്യാറല്ലെന്നാണ് അറിയുന്നത്. എല്‍.ഡി. എഫ് നല്‍കിയ രണ്ടരവര്‍ഷത്തെ മേയര്‍ സ്ഥാനം അദ്ദേഹത്തിന് അഞ്ചു വര്‍ഷമായി നീട്ടിനല്‍കാന്‍ പുല്ലഴിയിലെ യൂഡിഎഫ് വിജയത്തിനു ശേഷം സാധ്യതയേറി. പുല്ലഴിയിലെ ഇടതു പരാജയം മേയർ എം കെ വർഗീസിന് ഒരു തരത്തിൽ ഗുണകരമായി മാറി . മേയറെ നിയന്ത്രിക്കാനുള്ള സിപിഎമ്മിന്റെ ശക്തിക്ക് കോട്ടം തട്ടി .മേയര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം കൂടിയാണ് യുഡിഎഫിനെ പുല്ലഴിയിലെ വിജയം വഴിയൊരുക്കുന്നത്

Vadasheri Footer