Header Aryabhvavan

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ സംസ്ഥാന ജേതാവായ സുജാത സുകുമാരനെ കേരള ബാങ്ക് ആദരിച്ചു

Above article- 1

ഗുരുവായൂർ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാമത് എത്തിയ കേരള ബാങ്ക് ഗുരുവായൂർ ശാഖയുടെ കീഴിലുള്ള .തൈക്കാട് ഫാർമേഴ്സ് ക്ലബ്ബ് അംഗമായ പാലുവായ് അരീക്കര സുജാത സുകുമാരനെ കേരള ബാങ്ക് ഗുരുവായൂർ ശാഖയുടെ ആഭിമുഖ്യത്തിൽ അവരുടെ വസതിയിൽ പോയി ആദരിച്ചു. ഗുരുവായൂർ ശാഖാ സീനിയർ ബ്രാഞ്ച് മാനേജർ വി. ശോഭ അവാർഡ് ജേതാവിനെ പൊന്നാട അണിയിച്ചു. ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.പി എ റഷീദ്, ബ്രാഞ്ച് സ്റ്റാഫ് എൻ .എ രമേശൻ എന്നിവർ സന്നിഹിതനായിരുന്നു

Vadasheri Footer