ഗുരുവായൂര്‍ ക്ഷേത്രത്തിൽ 4000 പേർക്ക് ദർശനം എന്ന ദേവസ്വത്തിന്റെ ആവശ്യം ജില്ലാ ഭരണ കൂടം തള്ളി

ഗുരുവായൂര്‍,: ഗുരുവായൂര്‍ ക്ഷേത്രത്തിൽ പ്രതിദിനം ദർശത്തിന് 4000 പേർക്കും കല്യാണ മണ്ഡപത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ 22 പേർക്കും അനുമതി നൽകാനായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ഭരണ സമിതി യോഗം ചേർന്നത്. ഇതാണ് ദുരന്ത നിവാരണ അതോറിറ്റി തടഞ്ഞത്. നേരത്തെ അനുവദിച്ചിരുന്ന ദിവസേന 3000 പേർക്ക് ദർശനം എന്നത് തുടരുമെന്നും വിവാഹത്തിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 12 ആയി തുടരുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ ടി. ബീജാകുമാരി അറിയിച്ചു.