ഗുരുവായൂരിലെ ഗുരുബാബ ആശ്രമത്തിലെ 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഗുരുവായൂര്‍ : ഗുരുവായൂരിലെ ഗുരുബാബ ആശ്രമത്തിലെ 26 പേർ അടക്കം നഗരസഭ പരിധിയില്‍ 29 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.നഗരകുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ടൗണ്‍ഹാളില്‍ 87 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 28 പേര്‍ക്കും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഗുരുബാബ ആശ്രമത്തിലെ ഒരു അന്തേവാസിക്ക് രോഗ ബാധ ഉണ്ടായതിനെ തുടർന്ന് ആശ്രമത്തിലെ 37 പേര്‍ക്കാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 26 പേർക്കും രോഗം സ്ഥിരീ കരിച്ചു. ആന്റിജൻ പരിശോധനയിൽ നെഗറ്റീവായ പലര്‍ക്കും രോഗ ലക്ഷണങ്ങളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 11 പേര്‍ക്കും ആര്‍ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അതെ സമയം യാതൊരു കോവിഡ് പ്രോട്ടോക്കോളും പാലിക്കാതെയാണ് ആശ്രമത്തിലെ അന്തേവാസികൾ കഴിയുന്നതെന്ന് പരിസര വാസികൾ ആരോപിച്ചു ..