Post Header (woking) vadesheri

ജീവനു ഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്

Above Post Pazhidam (working)

p>കൊച്ചി : തന്റേയും കുടുംബാംഗങ്ങളുടേയും ജീവനു ഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. കോടതിയിൽ സമർപ്പിച്ച കത്തിലാണ് സ്വപ്ന ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സ്വപ്നയുടെ കത്തിന്റെ പകർപ്പ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. തനിക്ക് കൂടുതൽ സുരക്ഷ നൽകണമെന്നും സ്വപ്ന ആവശ്യപ്പെട്ടിട്ടുണ്ട്. 

Ambiswami restaurant

അഭിഭാഷകന്‍ വഴിയാണ് സ്വപ്ന ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തന്റെ രഹസ്യമൊഴി മാധ്യമങ്ങൾ വഴിപുറത്തുവന്നിട്ടുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തിൽ ജയിലിൽ തന്റെ ജീവന് ഭീഷണി ഉണ്ടെന്നുമാണ് കത്തിൽ പറയുന്നത്. 

ജയിലില്‍ ചിലയാളുകള്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് അറിയിച്ച സ്വപ്ന ഉന്നതരുടെ പേരുകൾ പറയരുതെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തോട് സഹകരിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടതായും അറിയിച്ചു. ഇവർ പോലീസുകാരാണെന്നാണ് കരുതുന്നതെന്നും സ്വപ്ന കോടതിയിൽ സമർപ്പിച്ച കത്തിൽ പറയുന്നു. 

Second Paragraph  Rugmini (working)

അന്വേഷണ ഏജന്‍സികളുമായി സഹകരിക്കരുത്, ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുത്. എന്നിങ്ങനെയാണ് തന്നെ വന്നു കണ്ടവർ അറിയിച്ചത്. ജയിലുള്ള തന്റെ ജീവനും ജയിലിനു പുറത്തുള്ള കുടുംബാംഗങ്ങളുടെ ജീവനും അപകടത്തിലാക്കാൻ കഴിവുള്ളവരാണ് അവരെന്നും ഭീഷണിപ്പെടുത്തി.നവംബര്‍ 25ന് മുമ്പ് പല തവണ ഇത്തരത്തിൽ ഭീഷണിയുണ്ടായെന്നും സ്വപ്നയുടെ കത്തിൽ പറയുന്നു. 

 

Third paragraph