പരാജയ ഭീതിയിലായ ഇടതുമുന്നണി ഗുരുവായൂരിൽ മുൻ‌കൂർ ജാമ്യമെടുക്കുന്നു

Above article- 1

ഗുരുവായൂർ : പരാജയ ഭീതി മുന്നിൽ കണ്ട ഇടതു മുന്നണി ഗുരുവായൂരിൽ യു ഡി എഫിനെതിരെ അപവാദ പ്രചാരണം നടത്തുകയാണെന്ന് യു ഡി എഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു . ,യു ഡി എഫ് അവിശുദ്ധ കൂട്ട് ഉണ്ടാക്കിയാണ് മത്സരിക്കുന്നതെന്ന ഇടതു മുന്നണിയുടെ ആരോപണം നഗര സഭ ഭരണം നഷ്ടപ്പെടുമെന്ന് കണ്ട് മുൻ‌കൂർ ജാമ്യ മെടുക്കൽ കൂടിയാണ് .വെറും മൂന്ന് സീറ്റിൽ മാത്രമാണ് സ്വതന്ത്ര ചിഹ്ന ത്തിൽ യു ഡി എഫ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് .അതെ സമയം സ്വന്തം കഴിവിൽ വിശ്വാസമില്ലാത്ത ഇടതു പക്ഷം നാട് മുഴുവൻ സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്തി പരീക്ഷിക്കുകയാണ് എന്നും നേതാക്കൾ അഭിപ്രായപ്പെട്ടു . എല്ലാ വാർഡിലും മികച്ച സ്ഥാനാർത്ഥികളെ തന്നെയാണ് യു ഡി എഫ് മത്സരിപ്പിക്കുന്നത് . അത് കൊണ്ട് തന്നെ ഇത്തവണ യു ഡി എഫ് മിന്നുന്ന വിജയം കാഴ്ച വെക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു
വാർത്ത സമ്മേളനത്തിൽ യു ഡി എഫ് നേതാക്കളായ എ ടി സ്റ്റിഫൻ മാസ്റ്റർ ,ജലീൽ പൂക്കോട് ,ശശി വർണാട്ട് ,ആർ രവികുമാർ ,ജോയ് ചെറിയാൻ ,പി ഐ ലാസർ മാസ്റ്റർ ,എ ടി ഹംസ എന്നിവർ പങ്കെടുത്തു .

Vadasheri Footer