Header 1 = sarovaram
Above Pot

തിരഞ്ഞെടുപ്പ്: തൃശൂർ – പാലക്കാട് ജില്ലാ അതിർത്തിയിൽ പൊലീസ് സ്ട്രൈക്കിങ് ഫോഴ്സ് പരിശോധന

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ – പാലക്കാട് ജില്ലാതിർത്തിയിൽ വാഹന പരിശോധനയ്ക്കായി പൊലീസ് സ്ട്രൈക്കിങ് ഫോഴ്സ്. തണത്ര പാലത്തിനടുത്താണ് പാലക്കാട് വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥൻ ടി എസ് സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ മുതൽ പരിശോധന നടത്തിയത്. 18 അംഗങ്ങളാണ് ഫോഴ്സിനു വേണ്ടി തൃശൂർ – പാലക്കാട് ജില്ലകളിലൂടെ സർവീസ് നടത്തുന്ന വാഹനങ്ങൾ പരിശോധിച്ചത്.

ഇരുചക്ര വാഹനം മുതൽ ഹെവി വാഹനങ്ങൾ വരെ പരിശോധനയ്ക്കു വിധേയമാക്കി. ലഹരി വസ്തുക്കൾ കൊണ്ടു പോകൽ, പണം കടത്തൽ തുടങ്ങിയവ പരിശോധിക്കാനായിരുന്നു പൊലീസ് സ്ട്രൈക്കിങ്ങ് ഫോഴ്സ് ജില്ലാതിർത്തിയിൽ നിലയുറപ്പിച്ചത്.

Astrologer

Vadasheri Footer