Madhavam header
Above Pot

ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ദർശനത്തിന് കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

ഗു​രു​വാ​യൂ​ര്‍ : ക്ഷേ​ത്ര​ത്തി​ല്‍ ദർശനത്തിന് കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ദി​നം​പ്ര​തി 4,000 പേ​രെ ക്ഷേ​ത്ര​ത്തി​ലേക്ക്‍ പ്ര​വേ​ശി​പ്പി​ക്കുമെന്ന് ദേവസ്വം അറിയിച്ചു. ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. ഒരു ദിവസം 100 വി​വാ​ഹ​ങ്ങ​ള്‍​ക്കും അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. കിഴക്കേ നടയിൽ കൂടി അകത്ത് കടക്കുന്ന ഭക്തരെ അയ്യപ്പ ക്ഷേത്രത്തിന്റെ സമീപത്ത് കൂടിയുള്ള വരിയിൽ കൂടി നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ച് ദർശനത്തിന് ശേഷം വടക്കേ വാതിലിൽ കൂടി ചുറ്റമ്പലത്തിലേക്ക് കടത്തി ഭഗവതി കെട്ട് വഴി പുറത്തേക്ക് വിടും .

പ്രാദേശികക്കാർ , ജീവനക്കാർ- കുടുംബാംഗ ങ്ങൾ , പെൻഷൻകാർ എന്നിവർക്ക് രാവിലെ 5.30 മുതൽ 6.30 വരെയും ,വെർച്ചൽ ക്യൂ വഴി രാവിലെ 4.30 മുതൽ 5.30 വരെയും ,9.30 മുതൽ 1.30 വരെയും വൈകീട്ട് 5.30 മുതൽ 6.30 വരെയും ,7.30 മുതൽ 8.30 വരെയും പ്രവേശിപ്പിക്കും . ആയിരം രൂപയുടെ നെയ് വിളക്ക് ശീട്ടാക്കുന്നവർക്ക് ദർശനത്തിന് സമയ പരിധിയില്ല .ഇതിന് പുറമെ തുലാഭാരം വഴിപാട് നടത്തുന്നവർക്കും ദർശന സൗകര്യം അനുവദിക്കും ദേവസ്വത്തിലെ ഉദ്യോഗസ്ഥർക്ക് ഉച്ചക്ക് ഒന്ന് മുതൽ ഒന്നര വരെ ക്ഷേത്ര ദർശനത്തിന് അനുമതി നൽകിയിട്ടുണ്ട്.

Astrologer

Vadasheri Footer