പോക്സോ കേസിലെ പ്രതിയെ ചാവക്കാട് സബ് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചാവക്കാട് : പോക്സോ കേസിലെ പ്രതിയെ ചാവക്കാട് സബ് ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കുട്ടനല്ലൂർ കുരുതുകുളങ്ങര വീട്ടിൽ ബെൻസൺ (22) ആണ് തൂങ്ങി മരിച്ചത്.
തൃശൂർ വിയ്യൂർ സ്റ്റേഷനിലാണ് ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസ് രജിസറ്റർ ചെയ്തിട്ടുള്ളത്. ഈ മാസം 13 നാണ് ചാവക്കാട് സബ്‌ ജയിലിൽ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് ജയിലിലെ വീഡിയോ കോൺഫ്രൻസ് റൂമിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ സെല്ലിൽ നിന്നും പുറത്തിറക്കിയതായിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

co-operation rural bank

Leave A Reply

Your email address will not be published.