Above Pot

ചാവക്കാട് കോൺഗ്രസ് വനിതാ സ്ഥാനാർത്ഥിക്ക് നേരെ സി.പി.എം പ്രവർത്തകന്റെ വധഭീഷണി

ചാവക്കാട്: നഗരസഭ 18-ാം വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് വനിതാ സ്ഥാനാർത്ഥിക്ക് നേരെ വധഭീഷണി. ഷൈല നാസറിനാണ് സി.പി.എം പ്രവർത്തകന്റെ വധഭീഷണി ഉണ്ടായത്. ഞായറാഴ്ച്ച ഉച്ചക്ക് ശേഷം
3.30ന് 18-ാം വാർഡ് മണത്തല അയിനിപ്പുള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വോട്ട് അഭ്യർത്ഥിക്കാൻ ചെന്നപ്പോഴാണ് സി.പി.എം പ്രവർത്തകനായ എളയേടത്ത് പണിക്കവീട്ടിൽ അഫ്‌സൽ സ്ഥാനാർത്ഥിയെ അസഭ്യ വാക്കുകൾ പറഞ്ഞ് വധഭീഷണി മുഴക്കിയതെന്ന് പറയുന്നു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ തേർളി അശോകനോടും അഫ്സൽ തട്ടികയറി. സ്ഥാനാർത്ഥിക്ക് നേരെ വധഭീഷണി മുഴക്കിയതിൽ കോൺഗ്രസ് പ്രതിഷേധിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ, മുഖ്യമന്ത്രി, ഡി.ജി.പി, കളക്ടർ, ജില്ലാ പൊലീസ് മേധാവി, ചാവക്കാട് സി.ഐ എന്നിവർക്ക് സ്ഥാനാർത്ഥി പരാതി നൽകി.

First Paragraph  728-90

Second Paragraph (saravana bhavan