ഏകാദശി നാളിൽ ഗുരുവായൂരിൽ മണ്ണൂർ രാജകുമാരനുണ്ണിയുടെ സംഗീതാർച്ചന അരങ്ങു തകർത്തു

ഗുരുവായൂര്‍: ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌ക്കാരം നേടിയ മണ്ണൂര്‍ എം.പി. രാജകുമാരനുണ്ണിയുടെ കച്ചേരി മേല്‍പ്പത്തൂര്‍ ഓഢിറ്റോറിയത്തില്‍ അരങ്ങ് തകര്‍ത്തു. ഏകാദശിയോടനുബന്ധിച്ച് ചെമ്പൈ മണ്ഡപത്തില്‍ രാവിലെ നടന്ന സംഗീതകച്ചേരിയ്ക്ക്
തിരുവിഴ ശിവാനന്ദൻ , തിരുവിഴ വിജു എസ്. ആനന്ദ് എന്നിവർ വയലിനിലും, കുഴല്‍മന്ദം ജി. രാമകൃഷ്ണന്‍ മൃംഗത്തിലും, മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍ ഘടത്തിലും പക്കമേളമൊരുക്കി. കച്ചേരിയുടെ സമാപന ഗാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം തന്നെ പാടി അതി പ്രശസ്തമായ രാധികാ..കൃഷ്ണാ രാധിക… എന്നുതുടങ്ങുന്ന ഗാനത്തോടേയായിരുന്നു. തുടര്‍ന്ന് മണ്ണൂര്‍ രാജകുമാരനുണ്ണിയോടൊപ്പം പ്രമുഖ ഗായകരായ ഗുരുവായൂര്‍ മണികണ്ഠന്‍, ഗുരുവായൂര്‍ ഭാഗ്യലക്ഷ്മി, രാമനാഥ അയ്യര്‍, ജി.കെ. പ്രകാശ് തുടങ്ങിയവര്‍ ചേര്‍ന്ന് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഇഷ്ടഗാനമായ കരുണ ചെയ് വാനെന്തു താമസം കൃഷ്ണാ എന്ന യദുകുല കാംപോജി രാഗം, ആദി താളത്തില്‍പാടി മംഗളംചൊല്ലി

co-operation rural bank

Leave A Reply

Your email address will not be published.