മന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽകുമാർ. നേരത്തെ തോമസ് ഐസക്, ഇ പി ജയരാജൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.