Above Pot

ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ് അഴിമതി, എം.എൽ.എ. വാദിയും പ്രതിയും ഒരാളായ കേസിൽ അന്വേഷണം ഫലപ്രദമാകില്ല : അനിൽ അക്കര.

തൃശൂർ: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ്​ ക്രമക്കേടിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം അംഗീകരിക്കില്ലെന്ന് അനിൽ അക്കര എം.എൽ.എ. വാദിയും പ്രതിയും ഒരാളായ കേസിൽ അന്വേഷണം ഫലപ്രദമാകില്ല. സി.ബി.ഐ അന്വേഷണം വരുമെന്ന ഘട്ടത്തിലാണ് സർക്കാറിന്‍റെ നീക്കം. വിജിലൻസ് അന്വേഷണം മുഖം രക്ഷിക്കാനുള്ള സർക്കാർ ശ്രമമെന്നും അനിൽ അക്കര മാധ്യമങ്ങളോട് പറഞ്ഞു.

വ​ട​ക്കാ​ഞ്ചേ​രി ച​ര​പ്പ​റ​മ്പി​ൽ ലൈ​ഫ്മി​ഷ​ൻ ഫ്ലാറ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫ്ലാ​റ്റ്​ നി​ർ​മാ​ണത്തിലെ ക്രമക്കേടുകളെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. പ്രാഥമിക അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയത്.

വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ അ​തി​ര്‍ത്തി​യി​ല്‍ നി​ർ​മി​ക്കു​ന്ന സ​മു​ച്ച​യ​ത്തി​നു​ള്ള തു​ക എ​മി​റേ​റ്റ്സ് റെ​ഡ് ക്ര​സ​ന്‍റ്​ എ​ന്ന ഏ​ജ​ന്‍സി ന​ൽ​കി​യെ​ന്നും സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്​ പ്ര​തി സ്വ​പ്ന സു​രേ​ഷ് ഇ​ട​നി​ല​ക്കാ​രി​യാ​ണെ​ന്നും അ​നി​ൽ അ​ക്ക​ര എം.​എ​ൽ.​എ‍യാണ് ആദ്യം ആ​രോ​പണം ഉന്നയിച്ചത്. സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത് ന​ൽ​കുകയും ചെയ്തു.

2019 ജൂ​ലൈ​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ റെ​ഡ് ക്ര​സ​ന്‍റ്​ ​ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫ​ഹ​ദ് അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ന്‍ സു​ല്‍ത്താ​നാ​ണ്​ ലൈ​ഫ് മി​ഷ​നു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട​ത്. 140 കു​ടും​ബ​ങ്ങ​ള്‍ക്ക് താ​മ​സി​ക്കാ​ൻ അ​ഞ്ച് നി​ല കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന സ്ഥ​ലം പാ​രി​സ്ഥി​തി​ക സു​ര​ക്ഷി​ത​ത്വ​വും കു​ടി​വെ​ള്ള സൗ​ക​ര്യ​വും ഇ​ല്ലാ​ത്ത​താ​ണെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടിയിരുന്നു.

അതെ സമയം ലൈഫ് പദ്ധതി തട്ടിപ്പ് വിജിലൻസ് അന്വേഷിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു . കേസിൽ കേന്ദ്ര ഏജൻസികൾ വിശദമായ അന്വേഷണം നടത്തുമ്പോൾ വിജിലൻസിനെ ഇറക്കുന്നത് അഴിമതിക്കാരെ രക്ഷിക്കാനാണ്. ലൈഫിൽ കമ്മീഷൻ ലഭിച്ചത് മുഖ്യമന്ത്രിയുടെ കുടുംബത്തിനാണെന്ന ആരോപണം നിലനിൽക്കെ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തുന്നത് ദുരൂഹമാണെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.  

റെഡ്ക്രസൻ്റുമായുള്ള കരാർ സംസ്ഥാനം ഒപ്പിട്ടത് കേന്ദ്രസർക്കാർ അറിയാതെയാണെന്നിരിക്കെ വിജിലൻസ് അന്വേഷണം പ്രഹസനമാണ്. ലൈഫ് കരാർ ഇതുവരെ പുറത്തുവിടാത്ത സർക്കാർ ഇപ്പോൾ വിജിലൻസിനെ ഉപയോഗിച്ച് രേഖകൾ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസിയുമായി സഹകരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ആരോപണത്തിൻ്റെ കുന്തമുന തനിക്കെതിരെ തിരിഞ്ഞപ്പോൾ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 


,

Vadasheri Footer