Post Header (woking) vadesheri

ചാന്ദ്നി ആലപിച്ചത് ‘അതിജീവനത്തിൻ്റെ ‘ കീർത്തനം

Above Post Pazhidam (working)

ഗുരുവയൂർ : ചെമ്പൈ സംഗീതോത്സവത്തിൽ വിസ്മയമായി ഡോ. ചാന്ദ്നി നായർജന്മനാ പോളിയോ ബാധിച്ചതിന്റെ ശാരീരിക വെല്ലുവിളികളെ ഗുരുവായൂരപ്പ ഭക്തിയും സംഗീതവും മരുന്നാക്കി അതിജീവിച്ച് ഡോ. ചാന്ദ്നി നായർ, ചെമ്പൈ സംഗീതോത്സവ വേദിയിൽ ശ്രോതാക്കളുടെ മനം -കവർന്നു.

Srepathi


ബാംഗ്ലൂരിൽ നിന്നെത്തിയാണ് ഇവർ ശ്രീഗുരുവായൂരപ്പന് മുന്നിൽ സംഗീതാർച്ചന നടത്തിയത്. ചെമ്പൈ സംഗീതോത്സവത്തിൻ്റെ ആറാം ദിനമായ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുനു സംഗീത മണ്ഡപത്തിൽ ചാന്ദ്നിയുടെ നാദാർച്ചന .ഇവരുടെ ആലാപനം സദസ്സിന് പ്രചോദനവും അത്ഭുതവുമായി മാറി.

പട്ടണം സുബ്രഹ്മണ്യ അയ്യരുടെ പ്രശസ്തമായ ‘കോരിനവര’ (രാഗം: രാമപ്രിയ) എന്ന കീർത്തനമാണ് ഡോ. ചാന്ദ്നി ഭാവസാന്ദ്രമായി ആലപിച്ചത്. ശ്രുതിശുദ്ധവും ഭക്തിനിർഭരവുമായ ആലാപനത്തിലൂടെ ശ്രോതാക്കളുടെ നിറഞ്ഞ കൈയ്യടി നേടിയാണ് ഇവർ വേദി വിട്ടത്. തിരുവിഴ ഉല്ലാസ് വയലിനിലും , കുഴൽമന്ദം രാമകൃഷ്ണൻ മൃദംഗത്തിലും അകമ്പടിയായി.