Post Header (woking) vadesheri

അമലയും മോർണിങ്ങ് സ്റ്റാറും ധാരണ പത്രത്തിൽ ഒപ്പു വെച്ചു.

Above Post Pazhidam (working)

തൃശൂർ: അക്കാദമിക സഹകരണം, ഗവേഷണം, ശാസ്ത്രവിജ്ഞാന കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജും തമ്മിൽ ധാരണാപത്രം (MoU) ഒപ്പുവച്ചു. ചടങ്ങിൽ ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു.

Srepathi

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ , മോർണിംഗ് സ്റ്റാർ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷെമി ജോർജ് എന്നിവർ ധാരണ പത്രം കൈമാറി. അമല ഇൻസ്റ്റിറ്റ്യൂട്ടിന്റെ അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. ആന്റണി മണ്ണുമ്മേൽ , ചീഫ് അഡ്മിനിസ്ട്രേറ്റർ ഡോ ജോബി തോമസ്, സീനിയർ സയന്റിസ്റ്റ് ഡോ കയീൻ വടക്കൻ, മോർണിംഗ് സ്റ്റാർ കോളേജിലെ സുവോളജി വിഭാഗം മേധാവി ഡോ. തേജി കെ. ടി. ഐ ക്യു എ സി കോർഡിനേറ്റർ ലീന ജോസഫ് എന്നിവർ സംസാരിച്ചു.

ഇരുസ്ഥാപനങ്ങൾക്കുമിടയിൽ അക്കാദമികവും ഗവേഷണപരവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരസ്പര സഹകരണത്തിനും വിജ്ഞാന കൈമാറ്റത്തിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ ധാരണാപത്രം സഹായകമാകും. സംയുക്ത ഗവേഷണ പ്രവർത്തനങ്ങൾക്കും അക്കാദമിക പരിപാടികൾക്കും സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിനും ഇത് പുതിയ സാധ്യതകൾ തുറക്കും.

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ വൈസ് പ്രിൻസിപ്പലും IQAC കോർഡിനേറ്ററുമായ ഡോ. ദീപ്തി രാമകൃഷ്ണൻ, AIMRD റിസർച്ച് ലാബ് ഡയറക്ടർ പ്രൊഫ. ഡോ. ലേഖ കെ. നായർ, ACRI ചീഫ് റിസർച്ച് ഓഫീസർ ഡോ. ശ്രുതി എം. വി., സയന്റിസ്റ്റ് ഡോ. വിഷ്ണുപ്രിയ മുരളി, ജനറൽ മാനേജർ അഡ്വ. പിൽജോ വർഗീസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

First Paragraph Jitesh panikar (working)